20 ടീമുകളില്‍ 20ാം സ്ഥാനത്ത്! ഇറ്റലിക്കും നേപ്പാളിനും പിന്നില്‍, ഇതിലും വലിയ നാണക്കേട് വേറെ എന്ത്?
T20 world cup
20 ടീമുകളില്‍ 20ാം സ്ഥാനത്ത്! ഇറ്റലിക്കും നേപ്പാളിനും പിന്നില്‍, ഇതിലും വലിയ നാണക്കേട് വേറെ എന്ത്?
ആദര്‍ശ് എം.കെ.
Monday, 23rd February 2026, 8:40 pm

 

2026 ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ്ങിലെ മോശം പ്രകടനം തുടരുകയാണ്. ഇതുവരെ കളിച്ച അഞ്ചില്‍ നാല് മത്സരത്തിലും ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാള്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ബാറ്റെടുത്ത മൂന്ന് മത്സരത്തിലും അഭിഷേക് ശര്‍മ സംപൂജ്യനായി കൂടാരം കയറിയപ്പോള്‍ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷനാണ് പൂജ്യത്തിന് മടങ്ങിയത്.

അഭിഷേക് ശര്‍മയുടെ അനാരോഗ്യം കാരണം നമീബിയക്കെതിരെ ഓപ്പണറായി സഞ്ജു സാംസണെത്തിയ മത്സരത്തില്‍ മാത്രമാണ് ഇന്ത്യ ആദ്യ വിക്കറ്റില്‍ ഡബിള്‍ ഡിജിറ്റ് പാര്‍ട്ണര്‍ഷിപ്പുണ്ടായത്. മറ്റ് നാല് മത്സരത്തിലും സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കയറും മുമ്പ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.

അഭിഷേക് ശർമയും ഇഷാന്‍ കിഷനും മത്സരത്തിനിടെ

നെതര്‍ലന്‍ഡ്‌സിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തിലും സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ആദ്യ വിക്കറ്റ് നഷ്ടമായപ്പോള്‍, പാകിസ്ഥാനെതിരെ ഒരു റണ്‍സ് നേടി നില്‍ക്കവെയും യു.എസ്.എയ്‌ക്കെതിരെ എട്ട് റണ്‍സുള്ളപ്പോഴും ആദ്യ വിക്കറ്റ് വീണു. 25 റണ്‍സാണ് നമീബിയക്കെതിരായ മത്സരത്തിലെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്.

സഞ്ജു സാംസണും ഇഷാന്‍ കിഷനും

ഇന്ത്യയുടെ ഓപ്പണിങ്ങിലെ പോരായ്മകള്‍ വ്യക്തമാക്കുന്ന ഒരു കണക്കാണ് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുന്നത്. 2026 ടി-20 ലോകകപ്പിലെ ഏറ്റവും മോശം ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് ശരാശരി ഇന്ത്യയുടെ പേരിലാണ്. ഈ ലോകകപ്പിന്റെ ഭാഗമായ 20 ടീമുകളില്‍ ഇറ്റലിക്കും നേപ്പാളിനും നമീബിയക്കും കീഴില്‍ 20ാം സ്ഥാനത്താണ് ഇന്ത്യ.

വെറും 6.80 ആണ് ഇന്ത്യയുടെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് ശരാശരി. അഞ്ച് മത്സരത്തില്‍ നിന്നുമായി വെറും 34 റണ്‍സാണ് ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇന്ത്യയ്ക്ക് കണ്ടെത്താന്‍ സാധിച്ചത്.

ഈ 20 ടീമുകളില്‍ പത്തില്‍ താഴെ ശരാശരിയുള്ള ഏക ടീമും ഇന്ത്യയാണ്.

2026 ടി-20 ലോകകപ്പിലെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പ് ആവറേജ്

(ടീം – ശരാശരി എന്നീ ക്രമത്തില്‍)

  • ന്യൂസിലാന്‍ഡ് – 84.00
  • സ്‌കോട്‌ലാന്‍ഡ് – 57.75
  • ഓസ്‌ട്രേലിയ – 54.25
  • സിംബാബ്‌വേ – 53.33
  • ഇറ്റലി – 45.66
  • കാനഡ – 38.75
  • സൗത്ത് ആഫ്രിക്ക – 37.20
  • യു.എസ്.എ – 36.25
  • അഫ്ഗാനിസ്ഥാന്‍ – 33.25
  • നമീബിയ – 32.25
  • നേപ്പാള്‍ – 30.25
  • പാകിസ്ഥാന്‍ – 30.25
  • വെസ്റ്റ് ഇന്‍ഡീസ് – 27.50
  • ശ്രീലങ്ക – 24.00
  • നെതര്‍ലന്‍ഡ്‌സ് – 22.00
  • ഇംഗ്ലണ്ട് – 16.40
  • യു.എ.ഇ – 15.50
  • അയര്‍ലന്‍ഡ് – 14.33
  • ഒമാന്‍ – 10.00
  • ഇന്ത്യ – 6.80*

ഓപ്പണിങ്ങില്‍ ഇടംകൈ-വലൈകൈ കോമ്പിനേഷന്‍ പിന്തുടര്‍ന്നുപോന്ന ഇന്ത്യ, രണ്ട് ഇടംകയ്യന്‍മാരെ കളത്തിലിറക്കിയുള്ള ലോകകപ്പിലെ പരീക്ഷണം അമ്പേ പാളിയിരിക്കുകയാണ്. രണ്ട് ഇടംകൈ ബാറ്റര്‍മാരായ ഇഷാന്‍ കിഷനും അഭിഷേക് ശര്‍മയും ഒന്നിച്ച് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത നാല് മത്സരങ്ങളില്‍ നാലിലും ഒരാള്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

ഇടംകൈ-വലൈകൈ കോമ്പിനേഷനില്‍ (ഇഷാന്‍ കിഷന്‍-സഞ്ജു സാംസണ്‍) കളത്തിലിറങ്ങിയ നമീബിയക്കെതിരായ മത്സരത്തില്‍ മാത്രമാണ് ഓപ്പണിങ് കൂട്ടുകെട്ട് ഇരട്ടയക്കം കണ്ടത് എന്നതും ശ്രദ്ധേയമാണ്.

സൂപ്പര്‍ 8ല്‍ ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. ആദ്യ മത്സരം പരാജയപ്പെട്ടതിനാല്‍ ശേഷിക്കുന്ന രണ്ട് മത്സരവും ഇന്ത്യയുടെ സെമി പ്രവേശത്തില്‍ നിര്‍ണായകമായിരിക്കും.

ഫെബ്രുവരി 26നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ സിംബാബ്‌വേയാണ് എത

 

Content Highlight: India has worst opening wicket partnership average in 2026 T20WC

 

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.