2026 ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ച് സൂപ്പര്‍ 8ന്റെ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. കുട്ടിക്രിക്കറ്റിന്റെ നെറുകയിലേക്കെത്താനുള്ള 20 ടീമുകളുടെ പോരാട്ടം ഇപ്പോള്‍ എട്ട് ടീമിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയമറിയാതെ വന്ന ഇന്ത്യ, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വേ എന്നിവര്‍ ഗ്രൂപ്പ് വണ്ണിലും ഒരു പരാജയം നേരിടേണ്ടി വന്ന ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവര്‍ ഗ്രൂപ്പ് ടുവിലുമാണ്.
The eight teams have checked in for the #T20WorldCup Super 8 stage ✅
‘Created with Nano Banana on Google Gemini’ pic.twitter.com/RMKjzFBikP
— ICC (@ICC) February 18, 2026
ഇത്തവണ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ഇന്ത്യയുടെ പ്രകടനമാണ് ആരാധകര്‍ക്ക് ആവേശമാകുന്നത്. ബാറ്റര്‍മാര്‍ കളം നിറഞ്ഞാടുമെന്നും 300+ ടോട്ടല്‍ പിറക്കുമെന്നും പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ബൗളര്‍മാരാണ് അവര്‍ ആഗ്രഹിച്ച വിരുന്ന നല്‍കിയത്.
വരുണ്‍ ചക്രവര്‍ത്തിയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഹര്‍ദിക് പാണ്ഡ്യയുമെല്ലാം എതിര്‍ ടീം ബാറ്റര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തു.

വരുണ്‍ ചക്രവര്‍ത്തി | ജസ്പ്രീത് ബുംറ
ബൗളര്‍മാരുടെ ഈ ഡോമിനേഷന്‍ വ്യക്തമാക്കുന്ന ഒരു ലിസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും മികച്ച എക്കോണമിയില്‍ പന്തെറിഞ്ഞ ടീം ഇന്ത്യയാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ 6.95 ആണ് ഇന്ത്യയുടെ എക്കോണമി. അതായത് ഓരോ ഓവറിലും ഇന്ത്യ വിട്ടുകൊടുക്കുന്നത് ഏഴില്‍ താഴെ റണ്‍സ് മാത്രം.

ഇന്ത്യ. Photo: BCCI
ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഏഴില്‍ താഴെ എക്കോണിയുള്ള ഏക ടീമും ഇന്ത്യയാണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും മികച്ച എക്കോണമിയുള്ള ടീമുകള്‍
(ടീം – എക്കോണമി എന്നീ ക്രമത്തില്‍)
ഇന്ത്യ – 6.95
സിംബാബ് വേ – 7.02
പാകിസ്ഥാന്‍ – 7.37
വെസ്റ്റ് ഇന്‍ഡീസ് – 7.38
ശ്രീലങ്ക – 7.78
ഓസ്‌ട്രേലിയ – 7.92
സൗത്ത് ആഫ്രിക്ക – 7.94
അതേസമയം, സൂപ്പര്‍ 8ല്‍ ഇന്ത്യ തങ്ങളുടെ ആദ്യ സൂപ്പര്‍ 8 മത്സരത്തിനിറങ്ങുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയാണ് എതിരാളികള്‍.

ഇന്ത്യയെ പോലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് സൗത്ത് ആഫ്രിക്കയും സൂപ്പര്‍ 8നെത്തുന്നത്. തുല്യശക്തരായ രണ്ട് ടീമുകളുടെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാകും അഹമ്മദാബാദ് സാക്ഷ്യം വഹിക്കുക.
Content Highlight: India has the best economy rate after group matches in 2026 T20 World Cup
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ
