വെസ്റ്റ്ബാങ്ക്: ആഗോളതലത്തില്‍ ഇസ്രഈലിന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്ന രാജ്യം ഇന്ത്യയെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലോകത്തെല്ലായിടത്തും ഇസ്രഈലിനെതിരെ എതിര്‍പ്പുയരുമ്പോഴും ഇന്ത്യയില്‍ മാത്രം അതില്ലെന്നും നെതന്യാഹു പറഞ്ഞു.
വെസ്റ്റ്ബാങ്കില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യയ്ക്ക് ഇസ്രഈലിനോട് ശെരിക്കും ഭ്രാന്തമായ സ്‌നേഹമാണെന്നും നെതന്യാഹുവിന്റെ പറഞ്ഞു.
‘ഇന്ത്യയില്‍ ഇസ്രഈലിന് വലിയൊരു പിന്തുണയുണ്ട്. മറ്റെവിടെയേക്കാളും കൂടുതല്‍ അനുയായികള്‍ ഇന്ത്യയില്‍ നിന്നാണെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ജനങ്ങള്‍ ഇസ്രഈലിനോട് കാണിക്കുന്ന സ്നേഹം അചഞ്ചലമാണ്,’ നെതന്യാഹു പറഞ്ഞു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്രഈലിനെ നിയമവിരുദ്ധമാക്കുമ്പോഴും ഇന്ത്യയില്‍ മാത്രം അതില്ലെന്നും നെതന്യാഹു പറഞ്ഞു.
യുദ്ധത്തിന്റെ പേരില്‍ രാജ്യാന്തരതലത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴും ഇന്ത്യ തങ്ങളെ പിന്തുണയ്ക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെറുസലേം സന്ദര്‍ശിച്ചിരുന്നു.
അമേരിക്കക്കാര്‍ക്കിടയില്‍ നെതന്യാഹുവിന്റെ ജനപ്രീതി കുറയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയെയാണ് ഇന്ത്യന്‍ പിന്തുണയെകുറിച്ചുള്ള പ്രസ്താവനയെന്നതും ശ്രദ്ധയമാണ്.
2018ല്‍ നെതന്യാഹു ഭാര്യ സാറാ നെതന്യാഹുവുമായി ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും വലിയ രീതിയില്‍ ഇന്ത്യയെ പുകയ്ത്തിരുന്നു. സന്ദര്‍ശനത്തെ സ്‌നേഹോത്സവം എന്നായിരുന്നു അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
Content Highlight: India has a crazy love for Israel; Netanyahu says it’s not just in India, despite facing opposition around the world
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.