എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ
എഡിറ്റര്‍
Saturday 26th January 2013 10:44am

ധര്‍മ്മശാല: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മല്‍സരം നാളെ ധര്‍മ്മശാലയില്‍ നടക്കും. മൂന്ന് മത്സരങ്ങള്‍ ജയിച്ച് പരമ്പര ജയിച്ച ഇന്ത്യന്‍ ടീം ഏറെ ആത്മവിശ്വാസത്തോടെയാവും കളത്തിലിറങ്ങുക.

Ads By Google

കഴിഞ്ഞ മല്‍സരങ്ങളില്‍ കളിക്കാതിരുന്ന താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായി ചിലരെ ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. ചേതേശ്വര്‍ പൂജാര, അമിത് മിശ്ര, അശോക് ദിന്‍ഡ എന്നിവര്‍ അവസാന ഇലവനില്‍ എത്തിയേക്കും. കഴിഞ്ഞ മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയ ഗംഭീറിനെ ഇന്ത്യന്‍ നിരയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം അജിങ്ക്യ രഹാനയ്ക്ക് പകരം മൊഹാലിയില്‍ ഓപ്പണ്‍ ചെയ്ത രോഹിത് ശര്‍മ്മ ടീമില്‍ ഇടംനേടുമെന്ന് ഉറപ്പാണ്.

ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ മാറ്റമുണ്ടാകില്ലെങ്കിലും ബോളര്‍മാരില്‍ ഡേണ്‍ബാക്കിനെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഇന്ത്യയെ സംബന്ധിച്ച് ഈ മല്‍സരവും ജയിച്ച് ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനായിരിക്കും ഇനിയുള്ള ശ്രമം.

ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നും പാഠംഉള്‍ക്കൊണ്ട് ഏകദിന പരമ്പരയ്ക്കിറങ്ങിയ ഇന്ത്യ, ബോളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

Advertisement