ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വിജയത്തുടക്കവുമായി സന്ദര്‍ശകര്‍. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് കിവികള്‍ക്കെതിരെ ഇന്ത്യ സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ സഞ്ജു സാംസണിന്റെയും നമന്‍ ധിറിന്റെയും വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തില്‍ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
A powerful batting display helps India chase down a target of 226 in the T20I series opener against New Zealand 💪 📝: https://t.co/IVpAEwsDMs https://t.co/mB6dCwDoqk
— ICC (@ICC) October 22, 2026
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 40 പന്ത് നേരിട്ട താരം മൂന്ന് സിക്‌സറിന്റെയും എട്ട് ഫോറിന്റെയും അകമ്പടിയോടെ പുറത്താകാതെ 82 റണ്‍സാണ് സ്വന്തമാക്കിയത്. 205.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
82 not out off 40 rocks for GP 😮💨 #NZvIND https://t.co/hB1Cg1W7Tl
— BLACKCAPS (@BLACKCAPS) October 22, 2026
24 പന്തില്‍ 45 റണ്‍സ് നേടിയ ഓപ്പണര്‍ ഫിന്‍ അലന്റെ പ്രകടനവും ബ്ലാക് ക്യാപ്‌സ് ഇന്നിങ്‌സില്‍ നിര്‍ണായകമായി. രണ്ട് സിക്‌സറും അഞ്ച് ഫോറും അടക്കമാണ് താരം ബാറ്റ് വീശിയത്.
ബെവോണ്‍ ജെയിംസ് (16 പന്തില്‍ 31), ഡാരില്‍ മിച്ചല്‍ (19 പന്തില്‍ 28), ടിം സീഫെര്‍ട്ട് (17 പന്തില്‍ 24) എന്നിവരാണ് കിവീസ് നിരയിലെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് ആതിഥേയര്‍ 225ലെത്തി.
ഇന്ത്യയ്ക്കായി മായങ്ക് യാദവ്, അര്‍ഷ്ദീപ് സിങ്. അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അഭി-സാം സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒരു വശത്ത് നിന്ന് സഞ്ജുവും മറുവശത്ത് നിന്ന് അഭിഷേകും മാറി മാറി കിവികളെ തച്ചൊതുക്കിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.
Starting strong 💥 Sanju 🤜🤛 Abhishek #WhistlePodu #NZvIND 📸: BCCI https://t.co/ervziugyp1
— Chennai Super Kings (@ChennaiIPL) October 22, 2026
ടീം സ്‌കോര്‍ 93ല്‍ നില്‍ക്കവെ ആറാം ഓവറിലെ അവസാന പന്തില്‍ അഭിഷേക് ശര്‍മയെ പുറത്താക്കി മൈക്കല്‍ ബ്രേസ്വെല്ലാണ് കൂട്ടുകെട്ട് പൊളിച്ചത്. 12 പന്തില്‍ മൂന്ന് സിക്‌സറിന്റെയും രണ്ട് ഫോറിന്റെയും കരുത്തില്‍ 29 റണ്‍സാണ് താരം സ്വന്തമക്കിയത്.
Fast and furious, ft. Abhishek Sharma 🔥 Updates ▶️ https://t.co/ADfFnxXGzz #TeamIndia | #NZvIND | @OfficialAbhi04 https://t.co/WZFRs6XIoF
— BCCI (@BCCI) October 22, 2026
ടീം സ്‌കോര്‍ 115ല്‍ നില്‍ക്കവെ രണ്ടാം വിക്കറ്റായി സഞ്ജുവും പുറത്തായി. 33 പന്ത് നേരിട്ട് നാല് സിക്‌സറും എട്ട് ഫോറുമുടക്കം 203.03 സ്‌ട്രൈക് റേറ്റില്‍ സഞ്ജു 67 റണ്‍സ് നേടി. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ മിക്കല്‍ സാന്റ്‌നറിനോട് തോറ്റായിരുന്നു സഞ്ജു പവലിയനിലേക്ക് തിരിച്ചുനടന്നത്.
Chettan Unleashed! 💪 #WhistlePodu #NZvIND 📸 : BCCI https://t.co/FJREMSxISh
— Chennai Super Kings (@ChennaiIPL) October 22, 2026
പൊസിഷന്‍ മാറി കളത്തിലിറങ്ങിയ തിലക് വര്‍മയും ഇഷാന്‍ കിഷനും പാടെ നിരാശപ്പെടുത്തി. വണ്‍ ഡൗണായെത്തിയ തിലക് 11 പന്തില്‍ ആറ് റണ്ണിന് പുറത്തായപ്പോള്‍ മൂന്ന് പന്തില്‍ ഒരു റണ്ണാണ് അഞ്ചാം നമ്പറിലെത്തിയ ഇഷാന് നേടാനായത്.
അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനെ ഒപ്പം കൂട്ടി അക്‌സര്‍ പട്ടേല്‍ രക്ഷാപ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍ 14 പന്തില്‍ 24 റണ്‍സ് നേടിയ ബാപ്പുവിനെ മടക്കി ലോക്കി ഫെര്‍ഗൂസന്‍ 45 റണ്‍സ് നീണ്ടുനിന്ന കൂട്ടുകെട്ടിന് വിരാമമിട്ടു.
നമന്‍ ധിറിനൊപ്പം ഇന്ത്യയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ച നായകന്‍ ശ്രേയസ് അയ്യരിനെ മടക്കി ആദം മില്‍നെ ആതിഥേയര്‍ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു.28 പന്തില്‍ 42 റണ്‍സാണ് നായകന്‍ സ്വന്തമാക്കിയത്. 11 പന്തില്‍ വിജയിക്കാന്‍ 16 റണ്‍സ് മാത്രം മതിയെന്നിരിക്കവെയായിരുന്നു ക്യാപ്റ്റന്റെ മടക്കം.
Series Opener Done Right! ✅🥳 #WhistlePodu #NZvIND 📸 : BCCI https://t.co/c5repnbcXs
— Chennai Super Kings (@ChennaiIPL) October 22, 2026
ശ്രേയസ് പുറത്തായെങ്കിലും നമന്‍ ധിര്‍ വെടിക്കെട്ട് അവസാനിപ്പിക്കാന്‍ ഒരുക്കമായിരുന്നില്ല. സിക്‌സറടിച്ചുകൊണ്ട് തന്നെ നമന്‍ മത്സരം അവസാനിപ്പിച്ചു.
15 പന്തില്‍ പുറത്താകാതെ 42 റണ്‍സാണ് നമന്‍ ധിര്‍ അടിച്ചെടുത്തത്. അഞ്ച് പോറും രണ്ട് സിക്‌സറും അടക്കം 280.0 എന്ന സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
𝙒𝙃𝘼𝙏. 𝘼. 𝘾𝙃𝘼𝙎𝙀 🤩 Naman Dhir, take a bow 👏 Scorecard ▶️ https://t.co/ADfFnxXGzz #TeamIndia | #NZvIND https://t.co/3VcfLDwPQJ
— BCCI (@BCCI) October 22, 2026
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്കായി.
ഒക്ടോബര്‍ 24നാണ് പരമ്പരയിലെ രണ്ടാം മത്സരം. ക്രൈസ്റ്റ്ചര്‍ച്ച് തന്നെയാണ് വേദി.
Content Highlight: India defeated New Zealand in 1st T20I
