ന്യൂദല്‍ഹി: രാജ്യം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയില്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം നേരിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ലഡാക്കില്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
അഞ്ചുഡസനോളം വരുന്ന ഇന്ത്യന്‍ സൈനികരാണ് ചൈനീസ് സൈന്യത്തെ ചെറുത്ത് നിന്ന് തിരിച്ചയച്ചത്. കല്ലും വടിയുമപയോഗിച്ചുള്ള ഏറ്റുമുട്ടലിനെ ഇന്ത്യന്‍ സൈന്യം മനുഷ്യമതില്‍ തീര്‍ത്താണ് ചെറുത്ത് നില്‍ക്കുന്നത്.
അതിര്‍ത്തിപ്രദേശങ്ങളില്‍ ചൈനയും ഇന്ത്യയും ശക്തിപ്രകടനങ്ങള്‍ നടത്താറുണ്ടെങ്കിലും നേരിട്ട് ഏറ്റുമുട്ടുന്നത് പൊതുവേ വിരളമാണ്. നിലവില്‍ ദോക്‌ലാം വിഷയത്തില്‍ ഇരുസൈന്യവും അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം പുറത്ത് വന്നിട്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ യഥാര്‍ത്ഥമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘര്‍ഷമുണ്ടായ ലഡാക്കില്‍ കരകസേനാ മേധാവി ബിപിന്‍ റാവത്ത് ഇന്ന് സന്ദര്‍ശിക്കും.
വീഡിയോ:
