ന്യൂദല്‍ഹി: ആഗോളതലത്തില്‍ കയറ്റുമതി വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കി. 2011ല്‍ ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചാ നിരക്കില്‍ 16.1% വര്‍ധനയാണുണ്ടായിരിക്കുന്നത്. വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷന്റെ പുതിയ കണക്കുപ്രകാരമാണിത്.[]
2011ല്‍ കയറ്റുമതി വളര്‍ച്ചയില്‍ ഇന്ത്യ വന്‍മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നും ഡബ്ലു.ടി.ഒ അഭിപ്രായപ്പെട്ടു. അതേ സമയം ചൈനയുടെ കയറ്റുമതി വളര്‍ച്ചാ നിരക്കില്‍ 9.3% വര്‍ധനവ് മാത്രമാണുണ്ടായിരിക്കുന്നെന്നും ഡബ്ലു.ടി.ഒ വിലയിരുത്തി.
2010ല്‍ കയറ്റുമതിയില്‍ ചൈന റെക്കോര്‍ഡ് (28.4%) വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇതേസമയം, 22 ശതമാനമായിരുന്നു ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ചാ നിരക്ക്.
മറ്റു വന്‍രാഷ്ട്രങ്ങളെയും ഇന്ത്യ മറികടന്നു. ഇന്ത്യന്‍ കയറ്റുമതി വിപണിയിലെ ഗുണകരമായ വഴിത്തിരിവുകളും വൈവിധ്യവുമാണ് വളര്‍ച്ചാ നിരക്കില്‍ പ്രതിഫലിച്ചിരിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.
