സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 40 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്. അയ്യര്‍ ക്യാപ്റ്റനായി ചുമതലയേറ്റ ആദ്യ രണ്ട് പരമ്പരയും ഇന്ത്യ പരാജയപ്പെട്ടിരുന്നു, അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയുള്ള പരമ്പരകളിലായിരുന്നു ഇന്ത്യ പരാജയം നേരിട്ടത്.
യുവതാരം വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യക്ക് വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്.
Maiden international fifty 👏
Vaibhav Sooryavanshi becomes the youngest batter ever to score a T20I half-century 🫡
വൈഭവിന് പുറമെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 24 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 35 റണ്‍സും ക്യാപ്റ്റന്‍ അയ്യര്‍ 28 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
Cruising towards the target 👊
Ishan Kishan and Captain Shreyas Iyer stitch together a solid partnership as the finish line approaches 🏁
നേരത്തെ ആദ്യം ബാറ്റ് ചെയ്യ്ത സിംബാബ്‌വേ നിരയില്‍ ടോപ് സ്‌കോററായത് വെസ്ലി മധേവെരെയാണ്. 34 പന്തില്‍ 39 റണ്‍സാണ് മധേവെരെ നേടിയത്. മൂന്ന് ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. തടിവാനാഷെ മരുമണി 27 റണ്‍സും റയാന്‍ ബര്‍ള്‍ 26 റണ്‍സും സ്വന്തമാക്കി.
ഇന്ത്യക്ക് വേണ്ടി മായങ്ക് യാദവ്, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ശിവം ദുബെ, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും സ്വന്തമാക്കിയപ്പോള്‍ സിംബാബ്‌വേ ബാറ്റിങ് നിര തകരുകയായിരുന്നു.
Blowing through the top order early on 🔥
Mayank Yadav is awarded the Player of the Match for an outstanding powerplay spell on his comeback 🌟
അതേസമയം ആദ്യ മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും സാധിച്ചു. ജൂലൈ 25നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബ് തന്നെയാണ് വേദി.
Content Highlight: India beat Zimbabwe and Shreyas Iyer register first victory for India as captain