
ബാംഗ്ലൂര്‍: ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 75 റണ്‍സിന്റെ ഉജ്ജ്വല ജയം. പൂനെയിലേറ്റ 333 റണ്‍സിന്റെ പരാജയത്തിന് കോഹ്‌ലിയും സംഘവും ഓസീസിനെ 75 റണ്‍സിന് മുട്ടു കുത്തിച്ചാണ് പരമ്പരയിലെ വിജയപ്രതീക്ഷ കാത്തത്. ആറു വിക്കറ്റുമായി അശ്വിന്‍ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ നാലാം ദിനം തന്നെ ഓസീസ് ബാറ്റിംങ് നിര ഇന്ത്യയോട് അടിയറവ് പറയുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് നേടിയ ശേഷമാണ് ഓസീസിന് ഇന്ത്യയോട് അപ്രതീക്ഷിത പരാജയം ഏല്‍ക്കേണ്ടി വന്നത്. രണ്ടാം ഇന്നിങ്‌സില്‍ 92 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെയും അര്‍ധ സെഞ്ച്വറി നേടിയ കെ.ല്‍ രാഹുലിന്റെ പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തില്‍ പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 274 റണ്‍സിന് ഇന്ത്യ പുറത്തായതോടെ 188 റണ്‍സ് എന്ന ദുര്‍ബലമായ വിജയലക്ഷ്യമായിരുന്നു ഓസീസിനു മുന്നില്‍ കുറിക്കപ്പെട്ടത്. എന്നാല്‍ ക്യത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളേഴ്‌സിനു മുന്നില്‍ പൂനെയിലെ ജയം ആവര്‍ത്തിക്കാന്‍ ഓസീസിന് കഴിഞ്ഞില്ല.
112 റണ്‍സിനാണ് ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് അവസാനിച്ചത്. അഞ്ചാം ദിനത്തിലേക്ക് അടുക്കുന്തോറും ബാറ്റിങ് ദുഷ്‌കരമാകുന്ന ചിന്നസ്വാമിയിലെ പിച്ച് ഇത്തവണയും അതാവര്‍ത്തിച്ചപ്പോള്‍ എത്ര നേരം ഓസീസ് പിടിച്ച് നില്‍ക്കുമെന്നതായിരുന്നു ക്രിക്കറ്റ് ആരാധകര്‍ ഉറ്റു നോക്കിയിരുന്നത്.
രണ്ടിന്നിങ്‌സിലുമായി എട്ട് വിക്കറ്റുകള്‍ നേടിയ ആര്‍. അശ്വിനാണ് കളിയിലെ താരം. ആദ്യ ഇന്നിങ്‌സില്‍ ജഡേജയുടെ പ്രകടനം ഇന്ത്യയ്ക്ക് ആശ്വാസമേകിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അത് അശ്വിന്‍ ഏറ്റെടുക്കുകയായിരുന്നു. ജഡേജ ആറു വിക്കറ്റുകളാണ് ഒന്നാം ഇന്നിങ്‌സില്‍ വീഴ്ത്തിയിരുന്നത്. ആദ്യ മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ഓസീസ് നായകന്‍ തന്നെയാണ് ഇത്തവണയും ഓസീസിന്റെ ടോപ് സ്‌കോറര്‍ 28 റണ്‍സാണ് സ്മിത്ത് നേടിയത്. 101 റണ്‍സിന് നാലു വിക്കറ്റ് എന്ന ശക്തമായ നിലയില്‍ നിന്നാണ് ഓസീസസ് 11 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന ആറു വിക്കറ്റുകളും നഷ്ടമാക്കിയ്ത.
