ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8ലെ രണ്ടാം മത്സരത്തില്‍ സിംബാബ്‌വേക്കെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 72 റണ്‍സിനാണ് ഇന്ത്യ സിംബാബ്‌വേയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ സിംബാബ്‌വേ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സാണ് മെന്‍ ഇന്‍ ബ്ലൂ അടിച്ചെടുത്തത്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലും ഇതുതന്നെയാണ്. ഇതോടൊപ്പം ടി-20 ലോകകപ്പില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ തകര്‍പ്പന്‍ നേട്ടവും ഇന്ത്യ തങ്ങളുടെ അക്കൗണ്ടിലാക്കിയിരുന്നു.
Clearing the ropes 1⃣7️⃣ times 💥
Contributions from top to bottom 🤝A record-breaking performance from #TeamIndia batters 🫡#T20WorldCup | #MenInBlue | #INDvZIM pic.twitter.com/kEdYC3p6JJ
— BCCI (@BCCI) February 26, 2026
2007ലെ ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 218 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ അടിച്ചിരുന്നു. മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ട് നേടിയത്. സീസണില്‍ എം.എസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയിരുന്നു.

2007ലെ ടി-20 ലോകകപ്പില്‍ വിജയിച്ച ടീം ഇന്ത്യ
ഇന്ത്യ ടി-20 ലോകകപ്പില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ സീസണില്‍ തന്നെ വിജയം നേടുന്ന ട്രെന്റ് തുടരുകയാണെങ്കില്‍ ഇന്ത്യ 2026ലും കിരീടം നേടുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
ടി-20 ലോകകപ്പില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, എതിരാളി, വര്‍ഷം
256/4 – സിംബാബ്‌വേ – 2026*
218/4 – ഇംഗ്ലണ്ട് – 2007
210/2 – അഫ്ഗാനിസ്ഥാന്‍ – 2021
209/9 – നമീബിയ – 2026
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 50), അഭിഷേക് ശര്‍മ (30 പന്തില്‍ 55), തിലക് വര്‍മ (16 പന്തില്‍ 44) എന്നിവര്‍ ഉയര്‍ന്ന സ്‌കോര്‍ നേടി മിന്നും പ്രകടനം നടത്തി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (13 പന്തില്‍ 33), ഇഷാന്‍ കിഷന്‍ (24 പന്തില്‍ 38) സഞ്ജു സാംസണ്‍ (15 പന്തില്‍ 26) എന്നിവരും സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.
Pandya Power on display in a crucial game 💪🔥
Hardik Pandya is the Player of the Match for his quickfire fifty 👏
Scorecard ▶️ https://t.co/p4GxtxGkBf#TeamIndia | #T20WorldCup | #MenInBlue | #INDvZIM | @hardikpandya7 pic.twitter.com/nOkbcyjoRw
— BCCI (@BCCI) February 26, 2026
ഇനി ഇന്ത്യയ്ക്ക് നേരിടാനുള്ളത് വെസ്റ്റ് ഇന്‍ഡീസിനെയാണ്. ഡു ഓര്‍ ഡൈ മാച്ചാണ് ഇരുവര്‍ക്കും. മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ആരാകും വിജയിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സെമി ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച മാര്‍ജിനിലാണ് വിജയിക്കേണ്ടത്. നിലവില്‍ വിന്‍ഡീസിനെക്കാള്‍ കുറഞ്ഞ നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്ക്ക്.
Content Highlight: India achieved their highest team total in the 2026 World Cup
