സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി യു.പിയിലെ യോഗി സര്‍ക്കാര്‍
national news
സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി യു.പിയിലെ യോഗി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th July 2022, 7:20 pm

 

ലഖ്‌നൗ: സ്വാതന്ത്ര്യ ദിനത്തിലെ അവധി ഒഴിവാക്കി ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍. ഔപചാരിക പരിപാടികള്‍ക്കപ്പുറം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവധി ഒഴിവാക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ന്യായീകരണം.

സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍- സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം തുറന്നുപ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു.

സ്വതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ത്രിവര്‍ണ പതാകക്കൊപ്പമുള്ള സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനും യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ നടത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു.