വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി കെ.എല്‍ രാഹുല്‍. കഴിഞ്ഞ ദിവസം ആരംഭിച്ച മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 162 റണ്‍സിന് പുറത്തായിരുന്നു. നിലവില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യ മികച്ച നിലയിലാണ്.
ഒന്നാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് ഇന്ത്യ നേടിയത്. ഓപ്പണര്‍ യശസ്വി ജെയ്സ്വാളിന്റെയും സായ് സുദര്‍ശന്റെയും വിക്കറ്റുകളാണ് നഷ്ടമായത്. നിലവില്‍ രാഹുലിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് (42 പന്തില്‍ 18*) ക്രീസിലുള്ളത്.
That’s Stumps on Day 1!
KL Rahul (53*) leads the way for #TeamIndia as we reach 121/2 👍
Captain Shubman Gill (18*) is in the middle with him 🤝
114 പന്തില്‍ ആറ് ഫോറടക്കം 53 റണ്‍സ് നേടിയാണ് രാഹുല്‍ തന്റെ ബാറ്റിങ് തുടരുന്നത്. ഇപ്പോള്‍ താരത്തിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. രാഹുല്‍ മികച്ച ഫോമിലാണെന്നും താരം ഇത് തന്റെ ഏറ്റവും മികച്ച വര്‍ഷമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയ എക്കെതിരെ നേടിയ സെഞ്ച്വറി അതിന് രാഹുലിനെ സഹായിച്ചിട്ടുണ്ടാവുമെന്നും പാര്‍ത്ഥിവ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
‘കെ.എല്‍ രാഹുല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ ഫോം അവന്‍ തുടരുകയാണ്. ആദ്യം അവന്റെ ഫോമിനെ കുറിച്ച് ആശങ്കകളുണ്ടായിരുന്നു. പക്ഷേ, താരം തന്റെ ഉത്തരവാദിത്തം നന്നായി ചെയ്തു. ഇംഗ്ലണ്ടിലും വെസ്റ്റ് ഇന്‍ഡീസിലും അവനതാണ് ചെയ്തത്.
രാഹുലിന് ഇപ്പോള്‍ കൂടുതല്‍ കണ്ട്രോളും സ്ഥിരതയുമുണ്ട്. ഓസ്ട്രേലിയ എക്കെതിരെയുള്ള സെഞ്ച്വറി അവന് ആത്മവിശ്വാസം നല്‍കിയെന്ന് തോന്നുന്നു. 2017 ശേഷമുള്ള അവന്റെ മികച്ചൊരു വര്‍ഷമാണിത്. തീര്‍ച്ചയായും അവന്‍ ആ പ്രകടനം ഈ വര്‍ഷം തിരുത്തിയെഴുതും,’ പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു.
ഇന്ത്യന്‍ ഇന്നിങ്‌സില്‍ യശസ്വി ജെയ്സ്വാളും മികച്ച ബാറ്റിങ് നടത്തി. താരം 54 പന്തില്‍ 36 റണ്‍സാണ് സ്വന്തമാക്കിയത്. എന്നാല്‍, സായ് സുദര്‍ശന് തിളങ്ങാനായില്ല. 19 പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
Innings Break and that’s Tea on Day 1 of the 1st Test.
Kuldeep Yadav picks up the final wicket as West Indies is all out for 162 runs.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ജസ്റ്റിന്‍ ഗ്രീവ്സ് ഭേദപ്പെട്ട പ്രകടനം നടത്തി. 48 പന്തില്‍ 32 റണ്‍സെടുത്ത താരം ടീമിന്റെ ടോപ് സ്‌കോററായി. ഒപ്പം ഷായ് ഹോപ്പും ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സും റണ്‍സ് സംഭാവന ചെയ്തു. ഹോപ്പ് 36 പന്തില്‍ 26 റണ്‍സും ചെയ്‌സ് 43 പന്തില്‍ 24 റണ്‍സും സ്വന്തമാക്കി.
ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റും ബുംറ മൂന്ന് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. ഒപ്പം കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Ind vs WI: Parthiv Patel says that KL Rahul will surpass his own record 2017 as best year