ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി – 20 മത്സരം തുടരുകയാണ്. നിലവില്‍ പ്രോട്ടിയാസ് നാല് വിക്കറ്റിന് 195 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് മില്ലര്‍ (11 പന്തില്‍ 19), ഡൊനോവന്‍ ഫെരേര (11 പന്തില്‍ 14) എന്നിവരാണ് ക്രീസിലുള്ളത്.
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി – 20 മത്സരം തുടരുകയാണ്. നിലവില്‍ പ്രോട്ടിയാസ് നാല് വിക്കറ്റിന് 195 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് മില്ലര്‍ (11 പന്തില്‍ 19), ഡൊനോവന്‍ ഫെരേര (11 പന്തില്‍ 14) എന്നിവരാണ് ക്രീസിലുള്ളത്.
പ്രോട്ടിയാസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത് സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്. താരം 46 പന്തില്‍ 90 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 195.65 എന്ന അത്യുഗ്രന്‍ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

മത്സരത്തിനിടെ ക്വിന്റൺ ഡി കോക്ക്. Photo: Proteas Men/x.com
ഈ പ്രകടനത്തോടെ ഒരു സൂപ്പര്‍ നേട്ടവും താരത്തിന് സ്വന്തമാക്കാനായി. ഇന്ത്യയിൽ ഇന്ത്യക്ക് എതിരെ ടി – 20യില്‍ ഏറ്റവും കൂടുതല്‍ തവണ 50+ സ്‌കോര്‍ നേടുന്ന താരമാകാനാണ് പ്രോട്ടിയാസ് ഓപ്പണര്‍ക്ക് സാധിച്ചത്. ഇത് അഞ്ചാം തവണയാണ് താരം ഇന്ത്യയില്‍ 50 + സ്‌കോര്‍ നേടുന്നത്. വിന്‍ഡീസ് താരം നിക്കോളാസ് പൂരനെ മറികടന്നാണ് താരത്തിന്റെ ഈ നേട്ടം.
(താരം- ഇന്നിങ്സ് – എണ്ണം എന്നീ ക്രമത്തില്‍)
ക്വിന്റണ്‍ ഡി കോക്ക് – 9 – 5
നിക്കോളാസ് പൂരന്‍ – 7 – 4
ഗ്ലെന്‍ മാക്സ്വെല്‍ – 10 – 3
ജോസ് ബട്‌ലര്‍ – 14 – 3
ഡി കോക്കിന് പുറമെ, എയ്ഡന്‍ മര്‍ക്രം മികച്ച ബാറ്റിങ് നടത്തി. താരം 26 പന്തില്‍ 29 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒപ്പം ഡെവാള്‍ഡ് ബ്രെവിസ് (പത്ത് പന്തില്‍ 14), റീസ ഹെന്‍ഡ്രിക്‌സ് (പത്ത് പന്തില്‍ എട്ട്) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

വരുൺ ചക്രവർത്തി. Photo: SaabirZafer/x.com
ഇന്ത്യക്കായി വരുൺ ചക്രവർത്തി രണ്ട് വിക്കറ്റും അക്‌സർ പട്ടേൽ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Ind vs SA: Quinton De Cock became batter with Most 50+ scores against India in T20Is in India