സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയ്ക്ക് കളമൊരുങ്ങുകയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുപിന്നാലെ നംവബര്‍ 30ന് ഏകദിന പരമ്പര ആരംഭിക്കും. റാഞ്ചിയാണ് ആദ്യ ഏകദിനത്തിന് വേദിയാകുന്നത്.
സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദിനെ ഇന്ത്യ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആഭ്യന്തര തലത്തിലും ഇന്ത്യ എ-യ്ക്ക് വേണ്ടിയും നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഗെയ്ക്വാദ് ടീമില്‍ ഇടം കണ്ടെത്തിയത്. ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അഭാവവും താരത്തിന് സ്‌ക്വാഡിലേക്കുള്ള വഴിയൊരുക്കി.
‘ഋതുരാജ് വളരെയധികം റണ്‍സ് നേടിയതാണ് അവന് സ്‌ക്വാഡിലേക്കുള്ള വഴിയൊരുക്കിയത്. അഭിഷേക് ശര്‍മ ടീമിലേക്ക് വരുമോ എന്ന ചിന്തയുണ്ടായിരുന്നു, എന്നാല്‍ നിങ്ങള്‍ക്കൊരിക്കലും അത് ചെയ്യാന്‍ സാധിക്കില്ല.
യശസ്വി ജെയ്‌സ്വാളിന് അവസരം ലഭിക്കുക എന്നത് ഏറെ പ്രധാനമാണ്. ഋതുരാജ് ഗെയ്ക്വാദിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും അവന് പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്താന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജെയ്‌സ്വാള്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നതാണ് ഞാന്‍ കാണുന്നത്,’ ചോപ്ര പറഞ്ഞു.