സൗത്ത് ആഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ടി – 20 മത്സരം ധർമശാലയിൽ നടക്കുകയാണ്. മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. നിലവിൽ സൗത്ത് ആഫ്രിക്ക നാല് വിക്കറ്റിന് 44 റൺസെടുത്തിട്ടുണ്ട്. 26 പന്തിൽ 28 റൺസെടുത്ത എയ്ഡന്‍ മര്‍ക്രമും എട്ട് പന്തിൽ നാല് റൺസ് നേടിയ കോർബിൻ ബോഷുമാണ് ക്രീസിലുള്ളത്.
പ്രോട്ടിയാസിന് റീസ ഹെന്‍ഡ്രിക്‌സ്, ക്വിന്റണ്‍ ഡി കോക്ക്, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരെയാണ് നഷ്ടമായത്. ഹർഷിത് റാണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും നേടി. ഇന്ത്യയ്ക്കായി നാലാം വിക്കറ്റ് വീഴ്ത്തിയത് ഹർദിക് പാണ്ഡ്യയാണ്.
ഹര്‍ദിക് പാണ്ഡ്യ. Photo: 420/x.com
ഇതോടെ ടി – 20യിൽ ഇന്ത്യക്കായി 100 വിക്കറ്റുകൾ തികയ്ക്കാനും ഹർദിക്കിന് സാധിച്ചു. അതോടെ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാകാനും ഓൾറൗണ്ടർക്ക് സാധിച്ചു. നേരത്തെ, അര്‍ഷ്ദീപ് സിങ്ങും ജസ്പ്രീത് ബുംറയുമാണ് ഈ നേട്ടത്തിലെത്തിയവർ.
അര്‍ഷ്ദീപ് സിങ് ഏഷ്യാ കപ്പിനിടെയാണ് സെഞ്ച്വറി നേട്ടത്തിലെത്തിയത്. അതോടെ ഇടം കൈയ്യൻ ബൗളർ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിൽ നൂറ് തികച്ച് ബുംറയും താരത്തിന് കൂട്ടായെത്തി.