ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി – 20 മത്സരം ധര്‍മ്മശാലയില്‍ തുടരുകയാണ്. നിലവില്‍ ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 71 റണ്‍സ് നേടിയിട്ടുണ്ട്. 18 പന്തില്‍ 25 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലും നാല് പന്തില്‍ എട്ട് റണ്‍സെടുത്ത തിലക് വര്‍മയുമാണ് ക്രീസിലുള്ളത്.
17 പന്തില്‍ 35 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കോര്‍ബിന്‍ ബോഷിനാണ് വിക്കറ്റ്.
ഹര്‍ദിക് പാണ്ഡ്യ. Photo: BCCI/x.com
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 117ന് റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യക്കായി ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. അതോടെ ടി – 20യില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. നിലവില്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ്.
ഇതിനൊപ്പം തന്നെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും താരത്തിന് സ്വന്തമാക്കാന്‍ ഹര്‍ദിക്കിന് സാധിച്ചു. ടി – 20യില്‍ 1000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ സ്വന്തം പേരില്‍ കുറിച്ചത്. ഹര്‍ദിക് ഇന്ത്യയുടെ ആദ്യ താരമാണെങ്കിലും അന്താരാഷ്ട്ര ടി – 20യില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരമാണ്.
ടി -20യില്‍ 1000 റണ്‍സും 100 വിക്കറ്റും നേടുന്ന താരങ്ങള്‍
(താരം – ടീം – മത്സരം – റണ്‍സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 129 – 2551 – 149
മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 145 – 2417 – 104
സിക്കന്ദര്‍ റാസ – സിംബാബ്വെ – 127 – 2883 – 102
വിരണ്‍ദീപ് സിങ് – മലേഷ്യ – 109 – 3115 – 107
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 123 – 1939 – 100*
എയ്ഡന്‍ മര്‍ക്രം. Photo;: Proteas Men/x.com
അതേസമയം, പ്രോട്ടിയാസിനായി എയ്ഡന്‍ മര്‍ക്രം മാത്രമാണ് തിളങ്ങിയത്. താരം 46 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും അടക്കം 61 റണ്‍സെടുത്തു. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കന്‍ സാധിച്ചില്ല.
ഇന്ത്യക്കായി ഹര്‍ദിക്കിന് പുറമെ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം ദുബെ വിക്കറ്റും നേടി.
Content Highlight: Ind vs SA: Hardik Pandya became first Indian to complete 1000 runs and 100 wickets in T20I