ഇന്‍ഡോറിലും കോഹ്‌ലി മാജിക്; കിങ് ഈസ് റൂളിങ്!
Cricket
ഇന്‍ഡോറിലും കോഹ്‌ലി മാജിക്; കിങ് ഈസ് റൂളിങ്!
ഫസീഹ പി.സി.
Sunday, 18th January 2026, 8:59 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അവസാന ഏകദിനം ഇന്‍ഡോറില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തിട്ടുണ്ട്. വിരാട് കോഹ്ലിയും ഹര്‍ഷിത് റാണയുമാണ് ക്രീസിലുള്ളത്.

സീരീസ് ഡിസൈഡറില്‍ സെഞ്ച്വറി നേടിയ കോഹ്ലിയാണ് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. താരം 91 പന്തില്‍ 100 റണ്‍സാണ് ഇതുവരെ എടുത്തിട്ടുള്ളത്. രണ്ട് സിക്സും എട്ട് ഫോറുമാണ് നിലവില്‍ താരം അതിര്‍ത്തി കടത്തിയത്.

കോഹ്ലി താന്‍ അവസാനം കളിച്ച ഒമ്പത് ഏകദിനങ്ങളിലെ എട്ടാം 50+ സ്‌കോറാണ് കിവീസിനെതിരെ ഈ മത്സരത്തില്‍ കുറിച്ചത്. ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരം തൊട്ടാണ് താരം തന്റെ സ്വതസിദ്ധമായ ബാറ്റിങ് ശൈലി വീണ്ടെടുത്തത്. പിന്നാലെ കിങ്ങിന്റെ താണ്ഡവത്തിനാണ് ആരാധകര്‍ ഒന്നടങ്കം സാക്ഷിയായത്.

ഓസീസിന് എതിരെയുള്ള പരമ്പരയ്ക്ക് ശേഷം ഇന്ത്യ പ്രോട്ടിയാസിനെ നേരിട്ടപ്പോള്‍ കോഹ്ലി ആദ്യ രണ്ട് ഏകദിനത്തില്‍ സെഞ്ച്വറിയടിച്ച് തിളങ്ങി. അവസാന മത്സരത്തില്‍ താരം ഫിഫ്റ്റിയും അടിച്ചു. ആ മികവ് തന്നെ
താരം വിജയ് ഹസാരെയിലും തുടര്‍ന്നു. ടൂര്‍ണമെന്റില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ ആന്ധ്രക്ക് എതിരെ സെഞ്ച്വറി നേടിയപ്പോള്‍ ഗുജറാത്തിനെതിരെ അര്‍ധ സെഞ്ച്വറിയും താരം കരസ്ഥമാക്കി.

ന്യൂസിലാന്‍ഡിന് എതിരെയുള്ള ഒന്നാം ഏകദിനത്തിലും വിരാട് തന്റെ മാസ്റ്റര്‍ ക്ലാസ് ഇന്നിങ്സ് പുറത്തെടുത്തു. വഡോദരയിലെ ആ മത്സരത്തില്‍ മൂന്നക്കം സ്വന്തമാക്കി ടീമിന്റെ വിജയശില്പിയായി. രണ്ടാം ഏകദിനത്തില്‍ ഒന്ന് കാലിടറിയെങ്കിലും അവസാന മത്സരത്തില്‍ ഇപ്പോള്‍ സെഞ്ച്വറി അടിച്ച് താരം വീണ്ടും ആരാധകര്‍ക്ക് വിരുന്നൊരുക്കിയിരിക്കുകയാണ്.

നിതീഷ് കുമാര്‍ റെഡ്ഡി. Photo: BCCI/x.com

അതേസമയം, മത്സരത്തില്‍ കോഹ്ലിക്കൊപ്പം 30 പന്തില്‍ 22 റണ്‍സുമായി ഹര്‍ഷിത് ബാറ്റിങ് നടത്തുന്നുണ്ട്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി അര്‍ധ സെഞ്ച്വറി നേടി. താരം 57 പന്തില്‍ 53 റണ്‍സുമായാണ് തിരികെ നടന്നത്.

 

Content Highlight: Ind vs NZ: Virat Kohli score 8th 50+ scores in last nine ODI innings

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി