ഒരൊറ്റ സെഞ്ച്വറി മതി; സച്ചിനെ വെട്ടാന്‍ കിങ് കോഹ്‌ലി!
Cricket
ഒരൊറ്റ സെഞ്ച്വറി മതി; സച്ചിനെ വെട്ടാന്‍ കിങ് കോഹ്‌ലി!
ഫസീഹ പി.സി.
Saturday, 10th January 2026, 5:52 pm

സൂപ്പര്‍ താരമായ വിരാട് കോഹ്‌ലി വീണ്ടും കളിക്കളത്തില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ആരാധകര്‍. താരം ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയിലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങുന്നത്. നാളെയാണ് (ജനുവരി 11) ഈ പരമ്പരയ്ക്ക് തുടക്കമാവുക.

ആദ്യ മത്സരത്തിന് വഡോദരയാണ് വേദി. വിജയമെന്ന ലക്ഷ്യത്തില്‍ കിവികള്‍ക്ക് എതിരെ ഇറങ്ങുമ്പോള്‍ വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഒരു സൂപ്പര്‍ നേട്ടമാണ്. ഏറ്റവും കൂടുതല്‍ വേദികളില്‍ ഏകദിന സെഞ്ച്വറി നേടുന്ന താരമെന്ന പട്ടമാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിക്കുക.

വിരാട് കോഹ്‌ലി. Photo: BCCI/x.com

ഇതിനായി കോഹ്‌ലിയ്ക്ക് വേണ്ടത് ഒരു സെഞ്ച്വറിയാണ്. നിലവില്‍ താരം 34 വേദികളില്‍ മൂന്നക്കം കടന്നിട്ടുണ്ട്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇത്ര തന്നെ വേദികളില്‍ നൂറ് റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ബ്ലാക്ക് ക്യാപ്‌സിന് എതിരെയുള്ള പരമ്പരയില്‍ ഒരൊറ്റ സെഞ്ച്വറി നേടിയാല്‍ കോഹ്‌ലിയ്ക്ക് സച്ചിനെ മറികടക്കാന്‍ സാധിക്കും. ഈ പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ ഉള്ളതിനാലും താരത്തിന്റെ നിലവിലെ ഫോമും പരിഗണിച്ചാല്‍ താരത്തിന് ഈ നേട്ടത്തില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

ഏറ്റവും കൂടുതല്‍ വേദികളില്‍ ഏകദിന സെഞ്ച്വറി നേടിയ താരങ്ങള്‍, എണ്ണം

വിരാട് കോഹ്‌ലി – 34

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 34

രോഹിത് ശര്‍മ – 26

റിക്കി പോണ്ടിങ് – 21

ഹാഷിം അംല – 21

എ.ബി.ഡി വില്ലിയേഴ്സ് – 21

ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയില്‍ കോഹ്‌ലിയ്ക്ക് മറ്റ് നേട്ടങ്ങളും സ്വന്തമാക്കാന്‍ അവസരമുണ്ട്. അതില്‍ ഏറ്റവും പ്രധാനം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 28000 റണ്‍സ് എന്ന നാഴികക്കല്ലാണ്. ഇതിനായി കിങ്ങിന് വേണ്ടത് വെറും 25 റൺസ് മതി.

വിരാട് കോഹ്‌ലി. Photo: BCCI/x.com

അതേസമയം, ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരക്കായി ഇന്ത്യ നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലും വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരുമാണ് ക്രീസിലുള്ളത്.

ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍* (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍

*ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയം

Content Highlight: Ind vs NZ: Virat Kohli can surpass Sachin Tendulkar in players with ODI century in most venues with one ton

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി