ന്യൂസിലാന്‍ഡിന് എതിരെയുള്ള അവസാന രണ്ട് ടി – 20 മത്സരങ്ങളിലും തിലക് വര്‍മ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബി.സി.സി.ഐ. താരത്തിന്റെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ ഈ പരമ്പര അവസാനിക്കും വരെ സ്‌ക്വാഡില്‍ തുടരും.
ന്യൂസിലാന്‍ഡിന് എതിരെയുള്ള അവസാന രണ്ട് ടി – 20 മത്സരങ്ങളിലും തിലക് വര്‍മ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബി.സി.സി.ഐ. താരത്തിന്റെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ ഈ പരമ്പര അവസാനിക്കും വരെ സ്‌ക്വാഡില്‍ തുടരും.
തിലക് പരിശീലനം പുനരാരംഭിച്ചിട്ടുണ്ടെന്നും താരത്തിന്റെ ഫിറ്റ്‌നസില്‍ വലിയ പുരോഗതിയുണ്ടെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു. ഫിറ്റ്‌നസ് പൂര്‍ണമായി വീണ്ടെടുത്താല്‍ താരം ഫെബ്രുവരി മൂന്നിന് 2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം ചേരും. മുംബൈയില്‍ വെച്ച് നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് മുന്നോടിയാണ് താരം ടീമിന്റെ ഭാഗമാവുക.

തിലക് വര്‍മ. Photo: BCCI/x.com
‘തിലക് വര്‍മ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഫിറ്റ്‌നസില്‍ കാര്യമായ പുരോഗതിയുണ്ടെങ്കിലും പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. അതിനാല്‍ ന്യൂസിലാന്‍ഡിന് എതിരെയുള്ള അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കില്ല,’ ബി.സി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിക്കിടെയാണ് തിലകിന് വയറുവേദന അനുഭവപ്പെടുകയും ശസ്ത്രക്രിയ വിധേയനാവുകയും ചെയ്തത്. പിന്നാലെ, കിവീസിന് എതിരെയുള്ള ആദ്യ മൂന്ന് മത്സരത്തില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. അവസാന രണ്ട് മത്സരങ്ങളില്‍ താരം തിരിച്ചെത്തുമെന്നാണ് അന്ന് പ്രതീക്ഷിക്കപ്പെട്ടത്.

ശ്രേയസ് അയ്യര്‍. Photo: Johns/x.com
അതേസമയം, ശ്രേയസ് അയ്യര്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചെങ്കിലും താരത്തിന് ഇതുവരെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷത്തിന് ശേഷമാണ് താരം ഇന്ത്യന്‍ ടി -20ടീമിലേക്ക് തിരിച്ചെത്തിയത്. സഞ്ജു സാംസണ്‍ മോശം ഫോം തുടരുന്നതിനാല്‍ താരത്തെ മാറ്റി ശ്രേയസ് ടീമിലെത്തുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്‌ണോയ്
Content Highlight: Ind vs NZ: Tilak Varma will not play in remaining two T20I matches against New Zealand; Shreyas Iyer will continue