ന്യൂസിലാന്‍ഡ് പര്യടനത്തില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമന്‍ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.
A powerful batting display helps India chase down a target of 226 in the T20I series opener against New Zealand 💪 📝: https://t.co/IVpAEwsDMs https://t.co/mB6dCwDoqk
— ICC (@ICC) October 22, 2026
സഞ്ജു സാംസണ്‍ 33 പന്തില്‍ 67 റണ്‍സടിച്ചപ്പോള്‍ 15 പന്തില്‍ പുറത്താകാതെ 42 റണ്‍സുമായാണ് ധിര്‍ കരുത്ത് കാട്ടിയത്. 28 പന്തില്‍ 42 റണ്‍സ് നേടിയ ശ്രേയസ് അയ്യരിന്റെയും 14 പന്തില്‍ 24 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലിന്റെയും ഇന്നിങ്‌സുകളും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
4️⃣2️⃣* Runs 1️⃣5️⃣ Balls 2️⃣8️⃣0️⃣ Strike Rate 5️⃣ Fours & 2️⃣ Sixes How good was that match-winning finish from Naman Dhir? 👇 Scorecard ▶️ https://t.co/ADfFnxXGzz #TeamIndia | #NZvIND https://t.co/4PgLm8Rbim
— BCCI (@BCCI) October 22, 2026
ഇന്ത്യയുടെ ടി-20 ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട വിജയം കൂടിയാണ് ക്രൈസ്റ്റ്ചര്‍ച്ചില്‍ പിറന്നത്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറാണിത്.
A flying start that made the chase possible 🫡 Scorecard ▶️ https://t.co/ADfFnxXGzz #TeamIndia | #NZvIND | @IamSanjuSamson https://t.co/qBU50RVhrY
— BCCI (@BCCI) October 22, 2026
ടി-20ഐയില്‍ ഇന്ത്യ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലുകള്‍
(സ്‌കോര്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച്)
226 – ന്യൂസിലാന്‍ഡ് – 2026 (സഞ്ജു സാംസണ്‍)*
209 – ഓസ്‌ട്രേലിയ – 2023 (സൂര്യകുമാര്‍ യാദവ്)
209 – ന്യൂസിലാന്‍ഡ് – 2026 (ഇഷാന്‍ കിഷന്‍)
208 – വെസ്റ്റ് ഇന്‍ഡീസ് – 2019 (വിരാട് കോഹ്‌ലി)
207 – ശ്രീലങ്ക – 2009 (യുവരാജ് സിങ്)
204 – ന്യൂസിലാന്‍ഡ് – 2020 (ശ്രേയസ് അയ്യര്‍)
202 – ഓസ്‌ട്രേലിയ- 2013 (യുവരാജ് സിങ്)
119 – ഇംഗ്ലണ്ട് – 2018 (രോഹിത് ശര്‍മ)
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ സൂപ്പര്‍ താരം ഗ്ലെന്‍ ഫിലിപ്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 40 പന്ത് നേരിട്ട താരം മൂന്ന് സിക്‌സറിന്റെയും എട്ട് ഫോറിന്റെയും അകമ്പടിയോടെ പുറത്താകാതെ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്. 205.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.
82 not out off 40 rocks for GP 😮💨 #NZvIND https://t.co/hB1Cg1W7Tl
— BLACKCAPS (@BLACKCAPS) October 22, 2026
24 പന്തില്‍ 45 റണ്‍സ് നേടിയ ഓപ്പണര്‍ ഫിന്‍ അലന്റെ പ്രകടനവും ബ്ലാക് ക്യാപ്‌സ് ഇന്നിങ്‌സില്‍ നിര്‍ണായകമായി. ബെവോണ്‍ ജെയിംസ് (16 പന്തില്‍ 31), ഡാരില്‍ മിച്ചല്‍ (19 പന്തില്‍ 28), ടിം സീഫെര്‍ട്ട് (17 പന്തില്‍ 24) എന്നിവരാണ് കിവീസ് നിരയിലെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യയ്ക്കായി.
ഒക്ടോബര്‍ 24നാണ് പരമ്പരയിലെ രണ്ടാം മത്സരം. ക്രൈസ്റ്റ്ചര്‍ച്ച് തന്നെയാണ് വേദി.
Content Highlight: IND vs NZ: The highest total successfully chased by India in T20s
