കാര്യവട്ടത്തും വീണു; വീണ്ടും നിരാശപ്പെടുത്തി സഞ്ജു
Cricket
കാര്യവട്ടത്തും വീണു; വീണ്ടും നിരാശപ്പെടുത്തി സഞ്ജു
ഫസീഹ പി.സി.
Saturday, 31st January 2026, 7:23 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തെയും ടി – 20 മത്സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെടുത്തിട്ടുണ്ട്.

നിലവില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമാണ് ക്രീസിലുള്ളത്. അഭിഷേക് 14 പന്തല്‍ 30 റണ്‍സുമായും കിഷന്‍ നാല് പന്തില്‍ ഒരു റണ്‍സുമായാണ് ബാറ്റിങ് തുടരുന്നത്.

മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്നാം ഓവറിലെ അഞ്ചാം പന്തിലാണ് താരം പുറത്തായത്. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്സിന് ക്യാച്ച് നല്‍കിയാണ് മടക്കം. ആറ് പന്തില്‍ ആറ് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

മറ്റൊരു മത്സരത്തിന് പരാജയപ്പെട്ടതോടെ സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് കൂടി കരിനിഴല്‍ വീഴുകയാണ്. നേരത്തെ, ആദ്യ നാല് മത്സരത്തിലും താരത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇഷാന്‍ കിഷന്‍ മികച്ച രീതിയില്‍ കളിക്കുന്നതും താരത്തിന്റെ സ്ഥാനത്തിന് ഭീഷണിയാണ്. കൂടാതെ, തിലക് വര്‍മ്മ പരിക്ക് മാറി തിരിച്ചെത്തിയാല്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് ലോകകപ്പില്‍ പുറത്തിരിക്കേണ്ടി വന്നേക്കാം.

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍),ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് ദീപ്, വരുണ്‍ ചക്രവര്‍ത്തി , ജസ്പ്രീത് ബുംറ

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, ബെവോണ്‍ ജേക്കബ്‌സ്, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, ഇഷ് സോഥി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി

 

Content Highlight: Ind vs NZ: Sanju Samson once again fail to score

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി