ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി – 20 മത്സരത്തില്‍ ആതിഥേയര്‍ക്ക് എതിരെ മികച്ച സ്‌കോറുയര്‍ത്തി സന്ദര്‍ശകര്‍. ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് എടുത്തത്. അവസാന ഓവറിലെ വെടിക്കെട്ടാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി – 20 മത്സരത്തില്‍ ആതിഥേയര്‍ക്ക് എതിരെ മികച്ച സ്‌കോറുയര്‍ത്തി സന്ദര്‍ശകര്‍. ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് എടുത്തത്. അവസാന ഓവറിലെ വെടിക്കെട്ടാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും സക്കറി ഫൗള്‍ക്കസും ചേര്‍ന്ന് അവസാന മൂന്ന് ഓവറുകളില്‍ 47 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ടീമിലെ ഒരാള്‍ പോലും അര്‍ധ സെഞ്ച്വറി നേടാതെയാണ് കിവീസ് ഇന്ത്യക്ക് മുമ്പില്‍ 200 റണ്‍സ് പടുത്തുയര്‍ത്തിയത് എന്നതും ഇതിനോട് ചേര്‍ത്ത് വെക്കണം.
🚨 INDIA NEED 209 RUNS TO WIN 2nd T20I vs NEW ZEALAND 🚨 pic.twitter.com/l2tPl8wEEt
— Johns. (@CricCrazyJohns) January 23, 2026
കിവി നിരയില്‍ മികച്ച പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും രചിന്‍ രവീന്ദ്രയുമാണ്. സാന്റ്‌നര്‍ 27 പന്തില്‍ ഒരു സിക്സും ആറ് ഫോറുമടക്കം 47 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
രചിന്‍ 26 പന്തില്‍ നാല് സിക്സും രണ്ട് ഫോറും അടക്കം 44 റണ്‍സാണ് എടുത്തത്.ഒപ്പം ടിം സീഫെര്‍ട്ട്, ഗ്ലെന്‍ ഫിലിപ്‌സ്, ഡെവോണ്‍ കോണ്‍വേ എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.
208/6 at the end of the innings in Raipur. Time to defend 🏏
Watch all the action LIVE in NZ on Sky Sport.#INDvNZ | 📸 BCCI pic.twitter.com/RBdM1BATMu
— BLACKCAPS (@BLACKCAPS) January 23, 2026
സീഫെര്‍ട്ട് 13 പന്തില്‍ 24 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. കോണ്‍വേ ഒമ്പത് പന്തില്‍ 19 റണ്‍സെടുത്തപ്പോള്‍ ഫിലിപ്‌സ് 15 പന്തില്‍ 19 റണ്‍സും സംഭാവന ചെയ്തു.
ഇവർക്കൊപ്പം അവസാന ഓവറുകളിൽ മികച്ച ബാറ്റിങ്ങുമായി സക്കറി ഫൗൾക്കസും ചേർന്നു. താരം എട്ട് പന്തിൽ 15 റൺസാണ് എടുത്ത് പുറത്താവാതെ നിന്നു. ഇതോടെയാണ് ടീം സ്കോർ 200 കടന്നത്.
ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: Ind vs NZ: New Zealand set a target of 209 while any New Zealand batter scored fifty