ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തിട്ടുണ്ട്. 15 പന്തില്‍ 29 റണ്‍സെടുത്ത രചിന്ത രവീന്ദ്രയും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസിലുള്ളത്.
38 പന്തില്‍ 80 റണ്‍സെടുത്ത ഫിന്‍ അലന്റെയും മൂന്ന് പന്തില്‍ അഞ്ച് റണ്‍സെടുത്ത ടിം ഷീഫെര്‍ട്ടിന്റെയും വിക്കറ്റുകളാണ് കിവികള്‍ക്ക് നഷ്ടമായത്. അക്സര്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ അഞ്ച് വിക്കറ്റിന് 271 റണ്‍സെടുത്തിരുന്നു. ഇഷാന്‍ കിഷന്റെ സെഞ്ച്വറി കരുത്തിലായിരുന്നു ടീം മികച്ച പടുത്തുയര്‍ത്തിയത്. 43 പന്തില്‍ 103 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ഇഷാൻ കിഷൻ. Photo: Shebas/x.com
പത്ത് സിക്‌സുകളും ആറ് ഫോറുമാണ് കിഷന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. 239.53 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയാണ് താരം തന്റെ കന്നി ടി – 20 സെഞ്ച്വറി കുറിച്ചത്.
ആദ്യ സെഞ്ച്വറിക്കൊപ്പം തന്നെ കിഷന്‍ ഒരു നേട്ടവും സ്വന്തമാക്കി. ടി – 20 ചരിത്രത്തില്‍ ന്യൂസിലാന്റിന് എതിരെയുള്ള ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് താരം തന്റെ പേരില്‍ എഴുതി ചേര്‍ത്തത്.
ISHAN KISHAN SMASHED HUNDRED FROM JUST 42 BALLS 🥶
– A statement for the T20 World Cup, he has played one of the finest T20I knock for India, incredible innings. pic.twitter.com/sOOaOU1XwK
ഒപ്പം ഇന്ത്യയ്ക്കായി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ അഞ്ചാമതാകാനും കിഷന് സാധിച്ചു. 2023ല്‍ സൂര്യകുമാര്‍ യാദവ് നേടിയ സെഞ്ച്വറിയെ പിന്തള്ളിയാണ് ജാര്‍ഖണ്ഡ് ക്യാപ്റ്റന്റെ നേട്ടം.
ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ ടി -20 സെഞ്ച്വറി നേടിയ താരങ്ങള്‍
(പന്തുകള്‍ – താരം – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
35 – രോഹിത് ശര്‍മ – ശ്രീലങ്ക – ഇന്‍ഡോര്‍ – 2017
37 – അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – മുംബൈ – 2025
40 – സഞ്ജു സാംസണ്‍ – ബംഗ്ലാദേശ് – ഹൈദരാബാദ് – 2024