ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20 മത്സരത്തിനൊരുങ്ങുകയാണ്. അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യയ്ക്ക് ഗുവാഹത്തിയിലും വിജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.
റായ്പൂരിലെ രണ്ടാം മത്സരത്തില്‍ നേടിയ കൂറ്റന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പരമ്പരയിലെ രണ്ട് മത്സരത്തിലും സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ സൂര്യ ഫോമിലേക്ക് മടങ്ങിയെത്തിയത് ആരാധകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
As breathtaking as it can get 💥#TeamIndia sail over the finish line with 7⃣ wickets to spare in Raipur ⛵️
ഇഷാന്‍ കിഷനും സൂര്യകുമാറും തകര്‍ത്തടിച്ച മത്സരത്തില്‍ റെക്കോഡ് നേട്ടങ്ങളുമായാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഒന്നില്‍ അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റിലെ ലോക റെക്കോഡ് തകര്‍ത്തപ്പോള്‍ മറ്റൊന്നില്‍ സ്വന്തം റെക്കോഡിനൊപ്പമെത്തുകയും ചെയ്തു.
ഏറ്റവുമധികം പന്തുകള്‍ ശേഷിക്കെ അന്താരാഷ്ട്ര ടി-20യില്‍ 200+ റണ്‍സ് ചെയ്‌സ് ചെയ്ത് വിജയിക്കുന്ന ടീം എന്ന നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്ഥാന്റെ നേട്ടം തകര്‍ത്തെറിഞ്ഞുകൊണ്ടായിരുന്നു ഇന്ത്യയുടെ വിളയാട്ടം.
ടി-20ഐയില്‍ ഏറ്റവുമധികം പന്ത് ശേഷിക്കെ 200+ ചെയ്‌സ് ചെയ്യുന്ന ടീം
(ടീം – എതിരാളികള്‍ – വിജയലക്ഷ്യം – ശേഷിച്ച പന്തുകള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
അതേസമയം, ഏകദിന പരമ്പര സ്വന്തമാക്കിയ ന്യൂസിലാന്‍ഡിന് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം അനിവാര്യമാണ്. ടി-20 ലോകകപ്പിന് തൊട്ടുമുമ്പ് മൊമെന്റം നേടാന്‍ തന്നെയാകും ഇരു ടീമുകളും ഒരുങ്ങുക.
Content Highlight: IND vs NZ: India set several records in T20I