ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ടി – 20 ക്ക് തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ചെയ്യുന്ന ഇന്ത്യ നാല് ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെടുത്തിട്ടുണ്ട്. നാല് പന്തില്‍ ആര്‍ റണ്‍സെടുത്ത അഭിഷേക് ശര്‍മയും അഞ്ച് പന്തല്‍ എട്ട് റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ക്രീസിലുളളത്.
മലയാളി താരം സഞ്ജു സാംസണിന്റെയും ഇഷാന്‍ കിഷന്റെയും വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ഏഴ് പന്തില്‍ 10 റണ്‍സെടുത്താണ് സഞ്ജുവിന്റെ മടക്കം. കൈല്‍ ജാമിസണ്‍ എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് താരം പുറത്തായത്.
ആ ഓവറിലെ ആദ്യ പന്തില്‍ ഫോറടിച്ച താരം അടുത്ത പന്തില്‍ ഡബിളെടുത്തു. മൂന്നാം പന്തില്‍ റണ്‍സെടുക്കാന്‍ സാധിച്ചില്ലെങ്കിലും അടുത്ത പന്തില്‍ താരം ഫോറടിച്ചു. പിന്നാലെ മിഡ് വിക്കറ്റിലുണ്ടായിരുന്ന രചിന്‍ രവീന്ദ്രക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.
അതോടെ വണ്‍ ഡൗണായി ഇഷാന്‍ കിഷന്‍ എത്തി. ആദ്യ പന്ത് തന്നെ ഫോറടിച്ചാണ് താരം തുടങ്ങിയത്. അടുത്ത ഓവറില്‍ ഒരു ഫോര്‍ കൂടി അടിച്ച താരം ആ ഓവറിലെ അഞ്ചാം പന്തില്‍ മടങ്ങി. അഞ്ച് പന്തില്‍ എട്ട് റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.