ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി – 20 മത്സരം റായ്പൂരില്‍ നടക്കുകയാണ്. നിലവില്‍ ബാറ്റ് ചെയ്യുന്ന കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തിട്ടുണ്ട്. 14 പന്തില്‍ 21 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയും ആറ് പന്തില്‍ മൂന്ന് റണ്‍സും ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസിലുള്ളത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസിനായി ഓപ്പണര്‍ മികച്ച തുടക്കം നല്‍കിയിരുന്നു. ഡെവോണ്‍ കോണ്‍വേയും ടിം ഷീഫെര്‍ട്ടും ചേര്‍ന്ന് 43 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. മികച്ച നിലയില്‍ മുന്നേറിയ സഖ്യം പിരിച്ചത് ഹര്‍ഷിത് റാണയാണ്. താരം തന്റെ ഓവറിലെ രണ്ടാം പന്തില്‍ കോണ്‍വേയെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ഹര്‍ഷിത് റാണ. Photo: Tanuj/x.com
ഒമ്പത് പന്തില്‍ 19 റണ്‍സെടുത്താണ് തിരികെ നടന്നത്. മറ്റൊരു മത്സരത്തിലും ഹര്‍ഷിതിന് മുന്നില്‍ വീണതോടെ ഒരു നാണക്കേടാണ് താരം എഴുതിയത്. ഇത് തുടര്‍ച്ചയായ നാലാം മത്സരത്തിലാണ് കോണ്‍വേ ഇന്ത്യന്‍ ബൗളര്‍ക്ക് വിക്കറ്റ് നല്‍കുന്നത്.
ടി – 20 പരമ്പരക്ക് മുന്നോടിയായി നടന്ന ഏകദിന പരമ്പരയിലും കോണ്‍വേ ഹര്‍ഷിത്തിന് മുന്നില്‍ മുട്ടുമടക്കിയിരുന്നു. പരമ്പരയിലെ മൂന്ന് മത്സരത്തിലും ഹര്‍ഷിത്തായിരുന്നു വിക്കറ്റ് വീഴ്ത്തിയത്.
Harshit Rana 🤝 Varun Chakaravarthy 🔥
🎥 Both strike in their first over as #TeamIndia get the wickets of both #NZ openers 👏
അതേസമയം, മത്സരത്തില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചത് വരുണ്‍ ചക്രവര്‍ത്തിയാണ്. കിവി ഓപ്പണര്‍ ടിം ഷീഫെര്‍ട്ടിനെയാണ് സ്പിന്നര്‍ മടക്കിയത്. 13 പന്തില്‍ 24 റണ്‍സായിരുന്നു കിവി ബാറ്ററുടെ സമ്പാദ്യം.