ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അഞ്ചാം ടി – 20 മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയിരുന്നു.
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അഞ്ചാം ടി – 20 മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ തുടക്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയിരുന്നു.
ഇപ്പോള്‍ ടോസിനിടെയിലെ ഒരു രംഗം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മറ്റൊന്നുമല്ല, ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടീമിലെ മാറ്റങ്ങളെ കുറിച്ച് സംസാരിച്ചതാണ്. മൂന്ന് മാറ്റങ്ങളുണ്ടെന്നും എന്നാല്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുന്നുണ്ടെന്നും പറഞ്ഞാണ് സൂര്യ വീണ്ടും ചിരി പടര്‍ത്തിയത്.
WATCH FROM 1.00 – THE CRAZE FOR SANJU SAMSON IN KERALA. 😍 pic.twitter.com/S3eO0hjZsA
— Johns. (@CricCrazyJohns) January 31, 2026
‘ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. അക്സര്‍ പട്ടേലും ഇഷാന്‍ കിഷനും ടീമിലേക്ക് എത്തി. മൂന്നാമത് ഒരാള്‍ കൂടിയുണ്ട്. എനിക്ക് ഓര്‍ക്കാനാവുന്നില്ല. പക്ഷേ, പേടിക്കേണ്ട, ട്രിവാന്‍ഡ്രം സഞ്ജു സാംസണ്‍ ഇന്ന് കളിക്കുന്നുണ്ട്,’ സൂര്യ പറഞ്ഞു.
സൂര്യയുടെ ഈ വാക്കുകള്‍ കമന്റേറ്ററടക്കമുള്ള വരില്‍ ചിരി പടര്‍ത്തി. നേരത്തെ, ഇന്ത്യന്‍ ടീം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ സഞ്ജുവിനെ സൂര്യ ആനയിച്ച് പുറത്തേക്ക് കൊണ്ടുവന്നതും ആരാധകരില്‍ ചിരി പടര്‍ത്തിയിരുന്നു.
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍),ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് ദീപ്, വരുണ്‍ ചക്രവര്‍ത്തി , ജസ്പ്രീത് ബുംറ
ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ഫിന്‍ അലന്‍, രചിന്‍ രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, ഡാരില്‍ മിച്ചല്‍, ബെവോണ്‍ ജേക്കബ്‌സ്, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, ഇഷ് സോഥി, ലോക്കി ഫെര്‍ഗൂസണ്‍, ജേക്കബ് ഡഫി
Content Highlight: Ind vs NZ: Don’t worry Trivandram, Sanju samson is playing; Suryakumar Yadav spreads laughter again