ഇന്ത്യക്കെതിരായ ടി – 20 പരമ്പര സ്വന്തമാക്കി അയര്‍ലാന്‍ഡ്. രണ്ടാം ടി – 20 മത്സരത്തില്‍ ഒരു റണ്ണിന് ജയിച്ചാണ് ടീമിന്റെ വിജയം. ജയ് മൂന്ദ്രയുടെയും മാത്യു ഹൊള്ളാര്‍ഡിന്റെയും ബൗളിങ് മികവാണ് അയര്‍ലന്‍ഡിന് വിജയം സമ്മാനിച്ചത്.
ഇന്ത്യക്കെതിരായ ടി – 20 പരമ്പര സ്വന്തമാക്കി അയര്‍ലാന്‍ഡ്. രണ്ടാം ടി – 20 മത്സരത്തില്‍ ഒരു റണ്ണിന് ജയിച്ചാണ് ടീമിന്റെ വിജയം. ജയ് മൂന്ദ്രയുടെയും മാത്യു ഹൊള്ളാര്‍ഡിന്റെയും ബൗളിങ് മികവാണ് അയര്‍ലന്‍ഡിന് വിജയം സമ്മാനിച്ചത്.
അയര്‍ലാന്‍ഡ് ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 153 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ചരിത്രത്തിലാദ്യമായി ഐറിഷ്പട ഇന്ത്യക്കെതിരെ പരമ്പര സ്വന്തമാക്കി.
A 1-run win that secured us the T20I series! 🏆
📊 Full scorecard: https://t.co/dd1yXWW5a9#BackingGreen | #IREvIND | #FailteSolar pic.twitter.com/YdTN4JMyIB
— Cricket Ireland (@cricketireland) June 28, 2026
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് എട്ട് വിക്കറ്റിന് 154 റണ്‍സെടുത്തിരുന്നു. ഹാരി ടെക്ടറുടെ അര്‍ധ സെഞ്ച്വറിയാണ് ടീമിനെ തുണച്ചത്. 47 പന്തില്‍ 53 റണ്‍സാണ് വണ്‍ ഡൗണായി എത്തിയ താരത്തിന്റെ സമ്പാദ്യം.
ഒപ്പം ബെന്‍ കാലിറ്റ്‌സ് 23 പന്തില്‍ 37 റണ്‍സും ജോര്‍ജ് ഡോക്രെല്‍ 14 പന്തില്‍ 19 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു. റോസ് അഡയര്‍ (ഏഴ് പന്തില്‍ 16), ലോര്‍ക്കന്‍ ടക്കര്‍ (18 പന്തില്‍ 15) എന്നിവരും രണ്ടക്കം കടന്നു.

ഹാരി ടെക്ടർ.
ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ പ്രിന്‍സ് യാദവാണ് മികച്ച പ്രകടനം പുറത്തെടുത്തത്. താരം മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കി. ശിവം ദുബൈയും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റുകളെടുത്തപ്പോള്‍ ഹര്‍ഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ പതറച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ജയ് മൂന്ദ്രയുടെ ആദ്യ ഓവറില്‍ തന്നെ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഗോള്‍ഡന്‍ ഡക്കായി മടങ്ങി. മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (ഏഴ് പന്തില്‍ പത്ത്) അഞ്ചാം ഓവറില്‍ ഇഷാന്‍ കിഷനും (11 പന്തില്‍ 12) പുറത്തായി.
പിന്നാലെയെത്തിയ തിലക് വര്‍മ അര്‍ധ സെഞ്ച്വറി നേടി ടീമിനെ ഉയര്‍ത്തെഴുന്നേല്പിച്ചു. 46 പന്തില്‍ 55 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. 18ാം ഓവറില്‍ എട്ടാമനായായിരുന്നു ഇടം കൈയ്യന്‍ ബാറ്ററുടെ മടക്കം.

ഇതിനിടയില്‍ അക്സര്‍ പട്ടേലും (18 പന്തില്‍ 14) ശിവം ദുബെയും (16 പന്തില്‍ 20) പുറത്തായിരുന്നു. ഒമ്പതാമനായി ഇറങ്ങിയ ഹര്‍ഷിത് റാണ അവസാന ഓവര്‍ വരെ പൊരുതി നിന്നെങ്കിലും ഒരു പന്തുമായി നില്‍ക്കെ പത്ത് പന്തില്‍ 21 റണ്‍സുമായി മടങ്ങി. പിന്നാലെത്തിയ പ്രിന്‍സ് യാദവ് നേരിട്ട പന്തില്‍ സിക്‌സടിച്ചെങ്കിലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചില്ല.
ഐറിഷ്പടക്കായി മാത്യു ഹൊള്ളാര്‍ഡും ജയ് മൂന്ദ്രയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മാത്യു ഹംഫ്രെസ്, ഹാരി റെക്ടര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
Content Highlight: Ind vs Ire: Ireland secured T20I series win against India for the first time in the history