ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാനത്തെയും അഞ്ചാമത്തെയും ടി – 20 മത്സരം ഇംഗ്ലണ്ടിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തിട്ടുണ്ട്. 19 പന്തില്‍ 36 റണ്‍സെടുത്ത ഇഷാന്‍ കിഷനും പത്ത് പന്തില്‍ 19 റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ക്രീസിലുള്ളത്.
മൂന്ന് മത്സരങ്ങളില്‍ പുറത്തിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചിരുന്നു. തന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവില്‍ താരം വെടിക്കെട്ടോടെയാണ് തുടങ്ങിയത്. എന്നാല്‍, മികച്ച തുടക്കം താരത്തിന് വലിയ സ്‌കോറായി മാറ്റാന്‍ സാധിച്ചില്ല.
Short and punished! 💪#SanjuSamson wasted no time, dispatching the short ball deep into the stands. 👊🏻#ENGvIND 5th T20I 👉 Streaming LIVE on JioHotstar! pic.twitter.com/KrQvtxtixy
— Star Sports (@StarSportsIndia) July 11, 2026
14 പന്തുകള്‍ നേരിട്ട സഞ്ജുവിന്റെ സമ്പാദ്യം 27 റണ്‍സാണ്. രണ്ട് സിക്‌സറുകളും മൂന്ന് ഫോറുകളുമാണ് മലയാളി താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 192.86 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. സാം കറന്‍ എറിഞ്ഞ ആറാം ഓവറില്‍ ജേക്കബ് ബേഥലിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
മത്സരത്തില്‍ സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മയുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായിട്ടുണ്ട്. അഞ്ച് പന്തില്‍ വെറും മൂന്ന് റണ്‍സ് മാത്രമാണ് താരം എടുത്തത്. ജോഫ്ര ആര്‍ച്ചര്‍ക്കാണ് വിക്കറ്റ്.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 257 റണ്‍സെടുത്തിരുന്നു. ജോസ് ബട്‌ലര്‍ 64 പന്തില്‍ 131 റണ്‍സെടുത്ത് ടോപ് സ്‌കോററായി.
ഒപ്പം ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ പുറത്താവാതെ 95 റണ്‍സെടുത്ത് മികവ് പുലര്‍ത്തി. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും നേടി.
Content Highlight: Ind vs Eng: Sanju Samson dismissed after a blistering start
