ഈ താരത്തിനെ ടീമിൽ ഉൾപ്പെടുത്തൂ, അവനെതിരെ കളിക്കാൻ ഇംഗ്ലണ്ട് ബുദ്ധിമുട്ടും: സഞ്ജയ് ബംഗാർ
Sports News
ഈ താരത്തിനെ ടീമിൽ ഉൾപ്പെടുത്തൂ, അവനെതിരെ കളിക്കാൻ ഇംഗ്ലണ്ട് ബുദ്ധിമുട്ടും: സഞ്ജയ് ബംഗാർ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th June 2025, 5:55 pm

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയായിരുന്നു ഇന്ത്യ വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയര്‍ മുമ്പിലെത്തി.

ഇപ്പോൾ ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ പ്രകടനത്തെ വിലയിരുത്തുകയും ടീമിൽ കുൽദീപ് യാദവിനെ ഉൾപ്പെടുത്തണമെന്നും പറയുകയാണ് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാർ. ഇന്ത്യയ്ക്ക് ആദ്യം ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുമ്പോൾ എതിരാളിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഒരു സ്കോർ നേടാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ട് ബാറ്റർമാർക്ക് റിസ്റ്റ് സ്പിന്നർമാർക്കെതിരെ മോശം റെക്കോഡുള്ളതിനാൽ കുൽദീപ് യാദവിനെ ടീമിലുൾപ്പെടുത്താൻ വഴി കണ്ടെത്തണമെന്നും ഫാസ്റ്റ് ബൗളർമാർ അവരുടെ ബൗളിങ്ങിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർ സ്പോർട്സിൽ സംസാരിക്കുകയായിരുന്നു സഞ്ജയ് ബംഗാർ.

 Sanjay Bangar warned that  should take care of Rachin Ravindra

‘ഇന്ത്യയ്ക്ക് ആദ്യം ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുമ്പോൾ എതിരാളിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഒരു സ്കോർ നേടാൻ ശ്രമിക്കണം. ഒന്നാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും ഇന്ത്യയ്ക്ക് അതിനുള്ള അവസരമുണ്ടായിരുന്നു. അതുകൊണ്ട് ഇംഗ്ലണ്ട് അവർക്ക് ലഭിച്ച ടാർഗറ്റ് ചെയ്‌സ് ചെയ്ത് ജയിച്ചു.

ഇന്ത്യ അടുത്ത ടെസ്റ്റിൽ കുൽദീപ് യാദവിനെ ടീമിലുൾപ്പെടുത്താൻ വഴി കണ്ടെത്തണം. ഇംഗ്ലണ്ട് ബാറ്റർമാർക്ക് റിസ്റ്റ് സ്പിന്നർമാർക്ക് എതിരെ മോശം റെക്കോഡാണുള്ളത്. അതുപോലെ, ഫാസ്റ്റ് ബൗളർമാർ അവരുടെ ബൗളിങ്ങിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരണം,’ ബംഗാർ പറഞ്ഞു.

അതേസമയം, ജൂലൈ രണ്ടിന് ബുധനാഴ്ചയാണ് ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി. ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. ജയം നേടി പരമ്പര സമനിലയാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

Content Highlight: Ind vs Eng: Sanjay Bangar says India should find a way to Include Kuldeep Yadav in playing eleven of second test against England