ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ തുടരുകയാണ്. മത്സരത്തിന്റെ നാലാം ദിവസത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയ 387 റണ്‍സിന്റെ ടോട്ടല്‍ മറികടന്ന് ലീഡ് നേടാനെത്തിയ ഇന്ത്യ കൃത്യം 387 റണ്‍സിന് പുറത്തായി. ഒരു ടീമിനും ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല.
Innings Break!
The scores are level in the 1st innings as #TeamIndia are all out for 387.
സെഞ്ച്വറി നേടിയ കെ.എല്‍. രാഹുലിന്റെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ റണ്ണടിച്ചത്. 177 പന്ത് നേരിട്ട താരം നൂറ് റണ്‍സുമായി പുറത്തായി. ഷോയ്ബ് ബഷീറിന്റെ പന്തില്‍ ഹാരി ബ്രൂക്കിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്.
കൃത്യം നൂറ് റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. ഇതോടെ ഒരു അപൂര്‍വ നിമിഷത്തിനും ലോര്‍ഡ്‌സ് സാക്ഷ്യം വഹിച്ചു. ടെസ്റ്റ് ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ കൃത്യം നൂറ് റണ്‍സിന് പുറത്താകുന്ന നൂറാം താരമാണ് രാഹുല്‍.
112 പന്തില്‍ 74 റണ്‍സ് നേടിയ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തും 131 പന്തില്‍ 72 റണ്‍സടിച്ച രവീന്ദ്ര ജഡേജയുടെ പ്രകടനവും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.
ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഫ്രാ ആര്‍ച്ചറും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും രണ്ട് വിക്കറ്റുമായി തിളങ്ങി. ബ്രൈഡന്‍ കാര്‍സും ഷോയ്ബ് ബഷീറുമാണ് ശേഷിച്ച വിക്കറ്റ് വീഴ്ത്തിയത്.