ഇംഗ്ലണ്ടും ഇന്ത്യയും ഒപ്പത്തിനൊപ്പം; ടെസ്റ്റില്‍ ഇങ്ങനെയൊന്ന് ഒമ്പതാമത്!
Tendulkar - Anderson Trophy
ഇംഗ്ലണ്ടും ഇന്ത്യയും ഒപ്പത്തിനൊപ്പം; ടെസ്റ്റില്‍ ഇങ്ങനെയൊന്ന് ഒമ്പതാമത്!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th July 2025, 7:31 am

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫിയിലെ ലോര്‍ഡ്സ് ടെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയിട്ടുണ്ട്. ഒരു ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് റണ്‍സ് എടുത്താണ് ആതിഥേയര്‍ മൂന്നാം ദിനം അവസാനിപ്പിച്ചത്. സാക്ക് ക്രോളിയും ബെന്‍ ഡക്കറ്റുമാണ് ക്രീസിലുള്ളത്.

സ്‌കോര്‍

ഇംഗ്ലണ്ട്: 387 & 2/0 (1)

ഇന്ത്യ – 387

മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 387 റണ്‍സിന് പുറത്താക്കിയിരുന്നു. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റിന്റെ കരുത്തിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ പ്രകടനം.

ഇംഗ്ലണ്ട് ഉയര്‍ത്തിയ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ ഒരു അപൂര്‍വതയാണ് പിറന്നത്. മത്സരത്തില്‍ ഇന്ത്യയും 387 റണ്‍സിന് പുറത്താവുകയായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഇങ്ങനെ ഒന്നാം ഇന്നിങ്‌സില്‍ ഒരേ സ്‌കോറില്‍ ഇരു ടീമുകളും പുറത്താവുന്നത് ഒമ്പതാം തവണ മാത്രമാണ്. 2015ലാണ് അവസാനമായി ഇരു ടീമുകളും ഒരേ സ്‌കോറില്‍ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചത്.

ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഒരേ സ്‌കോര്‍ നേടിയ ടീമുകള്‍

(സ്‌കോര്‍ – ടീമുകള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

199 – സൗത്ത് ആഫ്രിക്ക vs ഇംഗ്ലണ്ട് – ദര്‍ബന്‍ – 1910

222 – ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ് – കാണ്‍പൂര്‍ – 1958

402 – പാകിസ്ഥാന്‍ vs ന്യൂസിലാന്‍ഡ് – ഓക്ലാന്‍ഡ് – 1973

428 – വെസ്റ്റ് ഇന്‍ഡീസ് vs ഓസ്‌ട്രേലിയ – കിങ്സ്റ്റണ്‍ – 1973

390 – ഇംഗ്ലണ്ട് vs ഇന്ത്യ – ബെര്‍മിങ്ഹാം – 1986

593 – വെസ്റ്റ് ഇന്‍ഡീസ് vs ഇംഗ്ലണ്ട് – സെന്റ് ജോണ്‍സ് – 1993

240 – വെസ്റ്റ് ഇന്‍ഡീസ് vs ഓസ്‌ട്രേലിയ – സെന്റ് ജോണ്‍സ് – 2003

350 – ഇംഗ്ലണ്ട് vs ഓസ്‌ട്രേലിയ – ലീഡ്‌സ് – 2015

387 – ഇംഗ്ലണ്ട് vs ഇന്ത്യ – ലോര്‍ഡ്സ് – 2025

ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയത് കെ.എല്‍. രാഹുലും റിഷബ് പന്തും രവീന്ദ്ര ജഡേജയുമാണ്. രാഹുല്‍ 177 പന്തില്‍ 100 റണ്‍സ് നേടിയാണ് ടീമിന്റെ നെടും തൂണായത്. പന്ത് 112 പന്തില്‍ 74 റണ്‍സെടുത്തപ്പോള്‍ ജഡേജ 131 പന്തില്‍ 72 റണ്‍സും സ്‌കോര്‍ ചെയ്തു.

Content Highlight: Ind vs Eng: India and England score leveled in first Innings which is only 9th instance in Test history