ഓസ്‌ട്രേലിയക്കെതിരെയുള്ള ഒന്നാം ഏകദിനത്തില്‍ തുടക്കം പാളി ഇന്ത്യ. ഏറെ കാലങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ കളത്തിലിറങ്ങിയ രോഹിത് ശര്‍മയ്ക്കും വിരാട് കോഹ്ലിക്കും തിളങ്ങാനായില്ല. ഒപ്പം, ക്യാപറ്റന്‍ ശുഭ്മന്‍ ഗില്ലും വലിയ സ്‌കോര്‍ എടുക്കാതെ മടങ്ങി.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സ് എടുത്തിട്ടുണ്ട്. ശ്രേയസ് അയ്യര്‍ (ഒമ്പത് പന്തില്‍ രണ്ട്), അക്സര്‍ പട്ടേല്‍ (നാല് പന്തില്‍ 0*) എന്നിവരാണ് ക്രീസിലുള്ളത്.
ഇന്ത്യയ്ക്ക് ബാറ്റിങ് തുടങ്ങി നാലാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആദ്യം തിരികെ നടന്നത്. 14 പന്തില്‍ ഒരു ഫോറടക്കം എട്ട് റണ്‍സ് നേടിയാണ് ഇന്ത്യന്‍ ഓപ്പണറുടെ മടക്കം. ജോഷ് ഹസില്‍വുഡാണ് താരത്തിന്റെ വിക്കറ്റ് വീഴ്ത്തിയത്.
മൂന്ന് ഓവറുകള്‍ക്ക് ശേഷം കോഹ്ലിയും മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട് താരം റണ്‍സ് ഒന്നും എടുക്കാതെയാണ് പുറത്താതായത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. അടുത്ത ഓവറില്‍ ഇന്ത്യന്‍ ക്യാപ്റ്റനെയും വീഴ്ത്തി കങ്കാരുക്കള്‍ ഇന്ത്യയ്ക്ക് അടുത്ത പ്രഹരമേല്പിച്ചു. ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ 18 പന്തില്‍ രണ്ട് ഫോറുള്‍പ്പടെ 10 റണ്‍സാണ് ഗില്‍ എടുത്തത്. നഥാന്‍ എല്ലിസാണ് വിക്കറ്റ് വീഴ്ത്തിയത്.