ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടാം ഏകദിനം എകാന സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് ഓവറുകള്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 42 റണ്‍സെടുത്തിട്ടുണ്ട്. 11 പന്തല്‍ 18 റണ്‍സെടുത്ത രോഹിത് ശര്‍മയും പത്ത് പന്തില്‍ 18 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലുമെന്നാണ് ക്രീസിലുള്ളത്.
യശസ്വി ജെയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒമ്പത് പന്തില്‍ നാല് റണ്‍സെടുത്ത ജെയ്സ്വാളിന്റെ വിക്കറ്റ് വീഴ്ത്തിയത് മുഹമ്മദ് സലീമാണ്.
മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ രോഹിത് ഒരു സൂപ്പര്‍ നേട്ടവും സ്വന്തമാക്കി. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച നാലാമത്തെ താരമെന്ന നേട്ടമാണ് ഓപ്പണര്‍ തന്റെ പേരിലാക്കിയത്.
510 മത്സരങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയാണ് രോഹിത്തിന്റെ നേട്ടം. ഈ കുതിപ്പിനിടെ താരം മറികടന്നത് രാഹുല്‍ ദ്രാവിഡിനെയാണ്. ദ്രാവിഡ് 509 മത്സരങ്ങളിലാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 664 മത്സരങ്ങളിലാണ് സച്ചിന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 559 മത്സരങ്ങളുമായി വിരാട് കോഹ്ലി രണ്ടാമതും 538 മത്സരങ്ങളോടെ എം.എസ് ധോണി മൂന്നാം സ്ഥാനത്തുമുണ്ട്.
ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍, മത്സരങ്ങള്‍