അണ്ടര്‍ 19 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം. മത്സരത്തില്‍ യു.എസ്.എയുടെ ഓപ്പണറെ മടക്കിയാണ് ടീം പോരാട്ടം തുടരുന്നത്. നിലവില്‍ ആറ് ഓവറുകള്‍ പിന്നിടുമ്പോള്‍ യു.എസ്.എ ഒരു വിക്കറ്റിന് 17 റണ്‍സ് എടുത്തിട്ടുണ്ട്. 20 പന്തില്‍ 13 റണ്‍സെടുത്ത സാഹില്‍ ഗാര്‍ഗും ഒമ്പത് പന്തില്‍ മൂന്ന് റണ്‍സുമായി അര്‍ജുന്‍ മഹേഷുമാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ യു.എസ്.എയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യക്കായി ആദ്യ ഓവര്‍ എറിഞ്ഞ ദീപേഷ് ദേവേന്ദ്രന്‍ എതിരാളികളെ റണ്‍സ് നേടാന്‍ സമ്മതിച്ചില്ല. വെറും ഒരു റണ്‍സാണ് ഈ ഓവറില്‍ താരം വിട്ടുനല്‍കിയത്.
പിന്നാലെ ഹെനില്‍ പട്ടേല്‍ അടുത്ത ഓവര്‍ എറിയാനെത്തി. ആദ്യ രണ്ട് പന്ത് ഡോട്ട് ബോളാക്കി മാറ്റി. അടുത്ത പന്തില്‍ സ്ട്രിക്കിള്‍ ഉണ്ടായിരുന്ന അമരീന്ദര്‍ ഗില്ലിനെ വിഹാന്‍ മല്‍ഹോത്രയുടെ കയ്യിലെത്തിച്ചു. ഏഴ് പന്തില്‍ ഒരു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഹെനില്‍ പട്ടേല്‍ ബാക്കിയുള്ള മൂന്ന് പന്തുകളിലും ഒരു റണ്‍സ് പോലും വിട്ടുനല്‍കിയില്ല. അതോടെ ടീം ഒരു റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലെത്തി.
അടുത്ത നാല് ഓവറുകളിലും ഇന്ത്യന്‍ താരങ്ങള്‍ റണ്‍സ് വിട്ടുനല്‍കാന്‍ പിശുക്ക് കാണിച്ചു. 4, 2, 7, 3 എന്നിങ്ങനെയായിരുന്നു ഈ ഓവറുകളില്‍ ഇന്ത്യ വിട്ടുനല്‍കിയത്.
🚨 Toss 🚨
India U19 have won the toss and elected to field.
A look at their Playing XI in the tournament opener 🙌