എഡിറ്റര്‍
എഡിറ്റര്‍
വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ചതെന്ന വ്യാജേന കോടികള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചു : ലോ അക്കാദമി കള്ളപണം വെളുപ്പിച്ചെന്ന് ആദായ നികുതി വകുപ്പിന് പരാതി
എഡിറ്റര്‍
Tuesday 31st January 2017 3:26pm

lakshmi-nair

തിരുവനന്തപുരം: കേരള ലോ അക്കാദമി കള്ളപണം വെളുപ്പിച്ചെന്ന് പരാതി. വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും പിരിച്ചെന്ന് കാണിച്ച് രണ്ട് കോടി രൂപ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചെന്നാണ് പരാതി.

ആദായ നികുതി വകുപ്പിന് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്. സംസ്ഥാന സഹകരണബാങ്കിലാണ് പണം നിക്ഷേപിച്ചത്. നോട്ട്‌സാധുവാക്കിയ നവംബര്‍ എട്ടിനു ശേഷമാണ് രണ്ട് അക്കൗണ്ടുകളിലായി പണം നിക്ഷേപിച്ചിരിക്കുന്നത്. .

സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കായി കുട്ടികളില്‍ നിന്ന് പിരിച്ചതാണെന്നാണ് ലോ അക്കാദമി നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത്തരത്തില്‍ ഒരു പണപ്പിരിവും കോളേജില്‍ നടന്നിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി പേരൂര്‍ക്കട സഹകരണ ബാങ്കില്‍ ആരംഭിച്ച രണ്ട് അക്കൗണ്ടുകളിലാണ് ലോ അക്കാദമി കള്ളപ്പണം നിക്ഷേപിച്ചതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. അക്കാദമിക്ക് ആകെ പത്തോളം അക്കൗണ്ടുകളുണ്ട്.


സഹകരണ ബാങ്കില്‍ നവംബര്‍ 16ന് ആരംഭിച്ച ഗോള്‍ഡന്‍ ജൂബിലി സെലിബ്രേഷന്‍ എന്ന പേരില്‍ ആരംഭിച്ച അക്കൗണ്ടില്‍ 75 ലക്ഷത്തോളം രൂപയാണ് അക്കാദമി നിക്ഷേപിച്ചിരിക്കുന്നത്. ജൂബിലി ആഘോഷത്തിനായി സ്ഥാപനത്തിലെ 937 വിദ്യാര്‍ഥികളില്‍ നിന്ന് 8000 രൂപവീതം പിരിച്ച തുകയാണ് ഇതെന്നാണ് ലോ അക്കാദമി പറയുന്നത്.

വിദ്യാര്‍ഥികളുടെ പേരെഴുതി 8000 രൂപ വീതം പിരിച്ചതായി കാണിച്ച് ഒരു രജിസ്റ്ററും അക്കാദമി പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ജൂബിലി ആഘോഷത്തിനായി തങ്ങള്‍ പണം നല്‍കിയിട്ടില്ലെന്ന് രജിസ്റ്ററില്‍ പേരുള്ള വിദ്യാര്‍ഥികള്‍ തന്നെ പറയുന്നു.

പണം വാങ്ങിയതായ ഒരു റസീപ്റ്റ് പോലുമില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. കോളേജില്‍ വര്‍ഷത്തില്‍ ആകെ നല്‍കേണ്ടത് രണ്ടു സെമസ്റ്ററുകളിലെ ഫീസുകളാണെന്നും ഇത് നേരിട്ട് ബാങ്കില്‍ അടയ്ക്കുകയാണെന്നുംവിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു.

Advertisement