അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ പിടിയില്‍
Kerala News
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th May 2025, 8:20 am

കോയമ്പത്തൂര്‍: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇന്നലെ (ചൊവ്വ)യാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഗളി സ്വദേശി ഷിബു എന്ന 19 വയസുകാരനാണ് ക്രൂരമര്‍ദനത്തിനിരയായത്. വാഹനത്തിന് മുന്നില്‍ ചാടിയെന്ന് പറഞ്ഞാണ് യുവാവിനെ കെട്ടിയിട്ട് ഒരു സംഘം മര്‍ദിച്ചത്.

മര്‍ദനമേറ്റ ഷിബു ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്. ഏകദേശം ഒരു മണിക്കൂര്‍ സമയം ഷിബു മര്‍ദനത്തിന് ഇരയായതായാണ് വിവരം. മര്‍ദനമേറ്റ ഷിബു മദ്യപിച്ച് കാറിന് മുമ്പില്‍ വീണതാണെന്നും ആരോപണമുണ്ട്.

യുവാവിനെ മര്‍ദിച്ച ആളുകള്‍ ഷിബുവിന്റെ വീട്ടുകാരെ വിളിച്ച് അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനിടെ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും പ്രതികളെ പിടികൂടുന്നതില്‍ കാലതാമസം വരുത്തിയെന്നും ആരോപണമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികള്‍ പിടിയിലാകുന്നത്.

Content Highlight: Incident of tying up and beating a tribal youth in Attappadi; Suspects arrested