തുടര്‍ പരാജയങ്ങള്‍ക്കിടയില്‍ വീണ്ടും തിരിച്ചടി!
Sports News
തുടര്‍ പരാജയങ്ങള്‍ക്കിടയില്‍ വീണ്ടും തിരിച്ചടി!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th December 2025, 1:36 pm

ലാ ലിഗയില്‍ അലാവെസും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരം ഡിസംബര്‍ 15ാം തിയ്യതിയാണ് നടക്കാനിരിക്കുന്നത്. അലാവെസിന്റെ ഹോം ഗ്രൗണ്ടായ മെന്‍ഡിസൊറോസ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ മാഡ്രിഡ് ആരാധകര്‍ ഏറെ ആശങ്കയിലാണ്. സൂപ്പര്‍ താരങ്ങളില്ലാതെയാണ് മാഡ്രിഡ് കളത്തിലിറങ്ങുന്നത്.

മത്സരത്തില്‍ ട്രെന്റ് അലക്‌സാണ്ടര്‍-അര്‍നോള്‍ഡ്, ഡാനി കാര്‍വാഹല്‍, ഡേവിഡ് അലാബ, ഫെര്‍ലാന്‍ഡ് മെന്‍ഡി, എഡര്‍ മിലിറ്റാവോ എന്നിവര്‍ പരിക്കുമൂലം കളത്തിന് പുറത്തായിരിക്കും. മാത്രമല്ല, സസ്‌പെന്‍ഷന്‍ ലഭിച്ചതിനാല്‍ അല്‍വാരോ കരേരസും ഫ്രാന്‍ ഗാര്‍സിയയും പുറത്തിരിക്കും.

മാത്രമല്ല സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും മത്സരത്തിനിറങ്ങിയേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇ.എസ്.പി.എന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഫ്രഞ്ച് താരം കഴിഞ്ഞ വെള്ളിയാഴ്ച പരിശീലനത്തിനെത്തിയെങ്കിലും 100% ആരോഗ്യം വീണ്ടെടുത്തിട്ടില്ല. പരിക്കില്‍ നിന്ന് പൂര്‍ണമായി വിട്ടുമാറാത്തതിനാലാണ് താരം കളത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ പോരാട്ടത്തിന് മുമ്പ് ലോസ് ബ്ലാങ്കോസിന്റെ അവസാന പരിശീലനം നഷ്ടമായ എംബാപ്പെയെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും താരം കളിച്ചില്ലിരുന്നില്ല.

വരാനിരിക്കുന്ന മത്സരം എംബാപ്പെയ്ക്ക് നഷ്ടപ്പെട്ടാല്‍ പരിശീലകന്‍ സാബി അലോണ്‍സോയ്ക്ക് ഇത് വലിയ തിരിച്ചടിയാണ് സമ്മാനിക്കുക. തുടര്‍ച്ചയായ ടീമിന്റെ പരാജയം കണക്കിലെടുക്കുമ്പോള്‍ എംബാപ്പെയുടെ വിടവ് നികത്താന്‍ സാധിക്കാത്തതാണ്.

അതേസമയം 15 തവണ യുവേഫ ചാമ്പ്യന്‍മാരായ മാഡ്രിഡ് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയോട് 1-2 ന് പരാജയപ്പെട്ടിരുന്നു. റയല്‍ മാഡ്രിഡ് അവരുടെ വരാനിരിക്കുന്ന മത്സരത്തില്‍ തോറ്റാല്‍ സ്പാനിഷ് മാനേജറെ പുറത്താക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Content Highlight: In the La Liga match between Alaves and Real Madrid, Madrid will take the field without its superstars