പുതുച്ചേരിയില്‍ ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തില്‍ അയിത്തമതില്‍; ലക്ഷ്യം മേല്‍ ജാതിക്കാരുടെ പാര്‍ക്കില്‍ നിന്നും ദളിതരെ തടയല്‍
national news
പുതുച്ചേരിയില്‍ ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തില്‍ അയിത്തമതില്‍; ലക്ഷ്യം മേല്‍ ജാതിക്കാരുടെ പാര്‍ക്കില്‍ നിന്നും ദളിതരെ തടയല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th January 2022, 6:57 pm

ചെന്നൈ: പുതുച്ചേരിയില്‍ ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തില്‍ അയിത്തമതില്‍ നിര്‍മിച്ചു. പൊന്‍വിഴ നഗറില്‍ ബി.ജെ.പിയുടെ സ്ഥലം എം.എല്‍.എ മുന്‍കയ്യെടുത്താണ് അയിത്തമതില്‍ പണിതിരിക്കുന്നത്.

എ.എല്‍.എ അംഗമായ മേല്‍ജാതിക്കാര്‍ താമസിക്കുന്ന പ്രദേശത്തെ പൂങ്കൈ(പാര്‍ക്ക്)യില്‍ ദളിതര്‍ പ്രവേശിക്കാതിരിക്കാനാണ് മതില്‍. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്.

‘അടിച്ചമര്‍ത്തപ്പെട്ടവര്‍ പൊതുവഴി ഉപയോഗിക്കരുതെന്ന ധാര്‍ഷ്ട്യത്തിന്റെ ഭാഗമായി പുതുച്ചേരിയിലെ സര്‍ക്കാര്‍ അയിത്തമതില്‍ കെട്ടുകയാണ്.

മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇതിനെ ചെറുക്കാനുള്ള പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു,’ സി.പി.ഐ.എം പോണ്ടിച്ചേരിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

അതേസമയം, നേരത്തെ തമിഴ്‌നാട്ടിലെ ഉത്താപുരത്തെ അയിത്ത മതില്‍ ദളിത് ആക്റ്റിവിസ്റ്റുകളും സി.പി.ഐ.എം നേതൃത്വത്തിലുള്ള തീണ്ടാമൈ ഒഴിപ്പുമുന്നണിയും ചേര്‍ന്ന് പൊളിച്ചുമാറ്റിയിരുന്നു.

 

May be an image of 11 people and outdoors

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: In Puducherry, an untouchable wall was built under the leadership of a BJP MLA