പത്തനംതിട്ടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മദ്യം വായിലൊഴിച്ച് കൊടുത്ത് മർദിച്ചു; പരാതി
Kerala News
പത്തനംതിട്ടയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മദ്യം വായിലൊഴിച്ച് കൊടുത്ത് മർദിച്ചു; പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd February 2025, 2:38 pm

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയി മദ്യം വായിലൊഴിച്ച് കൊടുത്തതിന് ശേഷം മർദിച്ചതായി പരാതി. പ്ലസ് വൺ വിദ്യാർത്ഥിയായ സഹോദരനോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് ഒരു സംഘം യുവാക്കൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചതെന്ന് അച്ഛൻ പരാതി നൽകി.

ഒമ്പത് മണിയോടടുത്ത് ഒരു സംഘം യുവാക്കൾ സഹോദരന്റെ പേർ ചോദിച്ചതിന് ശേഷം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് അച്ഛൻ പറഞ്ഞു.

‘ഒമ്പത് മണിയോടെ ഒരു സംഘം കാറിൽ വന്ന് അബിനിന്റെ അനിയനാണോ എന്ന ചോദിച്ചതിന് ശേഷം കുഞ്ഞിനെ ബലമായി പിടിച്ച് കൊണ്ട് പോവുകയായിരുന്നു. കവിളിൽ കുത്തിപ്പിടിച്ച് മദ്യം കുടിപ്പിച്ചതിന് ശേഷം കുഞ്ഞിനെ ക്രൂരമായി മർദിച്ചു,’ അച്ഛൻ പറഞ്ഞു.

സംഭവത്തിൽ വിശദമായ മൊഴിയെടുത്തുകൊണ്ടിരിക്കുകയാണ്. കുട്ടി ആശുപത്രിയയിലാണ്. സഹോദരനുമായി കലോത്സവ സമയത്ത് ഉണ്ടായ പ്രശ്നമായിരുന്നു. അത് പിന്നീട് അധ്യാപകർ പറഞ്ഞ് തീർക്കുകയായിരുന്നു. എന്നാൽ അതിന് ശേഷവും വൈരാഗ്യം കൊണ്ട് നടന്ന യുവാക്കൾ പ്ലസ് വൺ വിദ്യാർത്ഥിയെ തേടിയെത്തി. എന്നാൽ വിദ്യാർത്ഥി അവിടെയില്ലായിരുന്നു. അതിനാൽ അനിയനെ തട്ടിക്കൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു.

 

Content Highlight: In Pathanamthitta, a 7th standard student was beaten up by being beaten up by pouring alcohol in his mouth; complaint