ബൈ ബാക്ക് പദ്ധതി പ്രഖ്യാപിച്ച് ഹീറോ
Auto News
ബൈ ബാക്ക് പദ്ധതി പ്രഖ്യാപിച്ച് ഹീറോ
ന്യൂസ് ഡെസ്‌ക്
Saturday, 11th May 2019, 4:11 pm

പുതിയ ബൈബാക്ക് പദ്ധതിയുമായി മോട്ടോകോര്‍പ്. സെക്കന്റ് ഹാന്റ് ടൂ വീലര്‍ പ്രമുഖന്‍ സിആര്‍ഇഡിആറുമായി സഹകരിച്ച് ബൈഷുറന്‍സ് ബൈ ബാക്ക് പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ പദ്ധതിപ്രകാരം സ്‌കൂട്ടര്‍ വാങ്ങിയാല്‍ വില്‍ക്കുന്ന സമയത്ത് ഉടമയുടെ പക്കല്‍ നിശ്ചയിച്ച തുകയ്ക്ക് തന്നെ സിആര്‍ഇഡിആര്‍ കമ്പനി ബൈക്ക് തിരിച്ചെടുക്കും.

അഞ്ച് വര്‍ഷമാണ് ബൈബാക്ക് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഈ കാലയളവിലുള്ള വില്‍പ്പനയ്ക്ക് തിരിച്ച് വില്‍ക്കുമ്പോള്‍ പരമാവധി മൂല്യം കമ്പനി ഉറപ്പുവരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.