നിങ്ങള്‍ കണ്ണട ധരിക്കാറുണ്ടോ?
Daily News
നിങ്ങള്‍ കണ്ണട ധരിക്കാറുണ്ടോ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2015, 11:17 am

spectsപല കാരണങ്ങള്‍ കൊണ്ടും കാഴ്ച തകരാകള്‍ വരാം. അതിന് മിക്കപ്പോഴും പരിഹാരമായി ഡോക്ടര്‍മാര്‍ കണ്ണടകള്‍ നിര്‍ദേശിക്കാറുണ്ട്. ഇന്ന് കണ്ണടകള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്. കണ്ണട ഉപയോഗിക്കുന്നവര്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം.

നിങ്ങളുടെ ഗ്ലാസ് കൃത്യമായി ധരിക്കുക

ചിലയാളുകള്‍ക്ക് കണ്ണട ധരിക്കാന്‍ മടിയാണ്. ഇത് മുഖത്തിനു ചേരില്ലെന്ന ധാരണയും കണ്ണട ധരിക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന തോന്നലുമൊക്കെയാണ് ഇവ ധരിക്കാതിരിക്കുന്നതിനു കാരണം. എന്നാല്‍ ഇത്തരം അശ്രദ്ധകള്‍ നിങ്ങളുടെ കണ്ണിനെ കൂടുതല്‍ ക്ഷയിപ്പിക്കും. ഉണര്‍നിരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും കണ്ണടകള്‍ ധരിക്കുകയും ഇടയ്ക്കിടെ പരിശോധനകള്‍ നടത്തുകയും ചെയ്യുക.

കണ്ണടയിലെ ലെന്‍സുകള്‍ വൃത്തിയായി സൂക്ഷിക്കുക

കണ്ണടകളുടെ ലെന്‍സില്‍ പൊടിയും മറ്റും പിടിക്കുന്നത് നിങ്ങളുടെ കാഴ്ചയെ അസ്വസ്ഥമാക്കും. അത് പിന്നീട് നിങ്ങള്‍ക്ക് തലവേദനയാകും. ലെന്‍സ് വൃത്തിയാക്കുന്ന ദ്രാവകം വാങ്ങി സൂക്ഷിക്കുക. മൃദുവായ തുണി ഉപയോഗിച്ച് ഗ്ലാസ് വൃത്തിയാക്കുക. വൃത്തിയുള്ള ലെന്‍സുകള്‍ നിങ്ങള്‍ക്ക് നല്ല കാഴ്ചാനുഭവം സാധ്യമാക്കും.

തൃപ്തികരമല്ലാത്ത കണ്ണടകള്‍ ധരിക്കരുത്

നിങ്ങളുടെ കണ്ണിന് അനുയോജ്യമല്ലാത്ത കണ്ണടകള്‍ ധരിക്കുന്നത് സ്ട്രസ്, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിങ്ങളുടെ ഗ്ലാസുകള്‍  നിങ്ങള്‍ക്ക് യോജിച്ചതാണെന്നും തെളിഞ്ഞതാണെന്നും ഉറപ്പുവരുത്തുക. ഭാരം കൂടിയ, ലൂസായ, നേരെയല്ലാത്ത ഗ്ലാസുകലുള്ള കണ്ണടകള്‍ കാഴ്ചയ്ക്ക് കൂടുതല്‍ തകരാറ് സൃഷ്ടിച്ചേക്കാം.

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഗ്ലാസുകള്‍ ധരിക്കുക

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് ദോഷം ചെയ്യും. കൂടുതല്‍ സമയം വെയിലത്ത് നില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ കണ്ണടയില്‍ 100% യു.വി ഫില്‍ട്രേഷന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

പോളികാര്‍ബണേറ്റ് ലെന്‍സുകള്‍ ഉപയോഗിക്കുക

കുട്ടികള്‍ക്കാണെങ്കില്‍ ഇത്തരം ലെന്‍സുകളാണ് കൂടുതല്‍ നല്ലത്. സാധാരണ സാഹചര്യങ്ങളില്‍ ഇത്തരം ലെന്‍സുകള്‍ താഴെവീണാല്‍ പൊട്ടുകയില്ല. ഗ്ലാസ് പൊട്ടി അതിന്റെ കഷണങ്ങള്‍ കണ്ണില്‍ ആയാല്‍ അത് കണ്ണിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ കുട്ടികള്‍ക്കും മറ്റും ഇത്തരം ലെന്‍സുകള്‍ കൊടുക്കുന്നതാണ് നല്ലത്.