കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യവും ചികിത്സയുമായി ബന്ധപ്പെട്ട പ്രഗത്ഭരായ ഡോക്ടര്‍മാരില്‍ ഒരാളാണ് കൃഷ്ണകുമാര്‍. കോഴിക്കോട് കുതിരവട്ടം ആശുപത്രിയിലെ മനുഷ്യാവകാശങ്ങള്‍ ഉറപ്പുവരുത്താനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കൃഷ്ണകുമാറാണ്.
2017ലാണ് ഇംഹാന്‍സിനെ സര്‍ക്കാര്‍ ഏറ്റെടുത്തത്. കമ്മ്യൂണിറ്റി മെന്റല്‍ ഹെല്‍ത്ത് പദ്ധതി ഉള്‍പ്പെടെയുള്ള ഇംഹാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരിന്നു.
കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ കൊടോളിപ്പുറത്താണ് ജനനം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പീഡിയാട്രിക്‌സില്‍ ഡി.സി.എച്ചും ഡി.എന്‍.ബിയും നേടിയിട്ടുണ്ട്.
1998ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലക്ചററായാണ് അദ്ദേഹം ജോലിയില്‍ പ്രവേശിപ്പിച്ചത്. പങ്കാളി ഡോ. ഗീത ഗോവിന്ദരാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം പ്രൊഫസറാണ്.
Content Highlight: Imhans Director Dr. P. Krishnakumar passed away