വൈദ്യുതി സബ്‌സിഡി ഉള്‍പ്പെടെയുള്ള സൗജന്യ സേവനങ്ങള്‍ ഒരു പരിധിക്കപ്പുറം അനുവദിക്കരുത്, മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക അടക്കമുള്ള ഉപാധികളും ഐ.എം.എഫ് മുന്നോട്ടുവെച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മോശം ഭരണവും തെറ്റായ നയങ്ങളും ഊര്‍ജ മേഖലയില്‍ കടം കുമിഞ്ഞുകൂടുന്നതിന് കാരണമാകുമെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര സംഘടനയുടെ സ്റ്റാഫ് കരാറിന് അനുസൃതമായി 2026 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന് പാര്‍ലമെന്ററി അംഗീകാരം നല്‍കണമെന്നും ഐ.എം.എഫ് നിര്‍ദേശിച്ചു. 2027ല്‍ സാമ്പത്തിക മേഖലയ്ക്കും 2028 മുതല്‍ പരിസ്ഥിതിക്കും ഗുണകരമായ പദ്ധതി തയാറാക്കി പ്രസിദ്ധീകരിക്കണമെന്നും സംഘടന നിര്‍ദേശിച്ചു.
ഉപാധികളനുസരിച്ച് രാജ്യത്തെ സാങ്കേതികം, വ്യവസായം എന്നീ മേഖലകളുടെ വികസനം ലക്ഷ്യമിട്ടും പാകിസ്ഥാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. കൂടാതെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പാകിസ്ഥാന്റെ പ്രതിരോധ ബജറ്റ് 2.414 ട്രില്യനാണെന്നും ഇത് 252 ബില്യണ്‍ രൂപ അതായത് 12 ശതമാനം കൂടുതലാണെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിച്ചാല്‍ അത് ധനസഹായത്തെ ബാധിക്കുമെന്നും ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ സംഘര്‍ഷങ്ങള്‍ തുടരുകയോ വഷളാവുകയോ ചെയ്താല്‍ അത് ധനസഹായത്തെ ബാധിക്കുമെന്നാണ് ഐ.എം.എഫ് പറഞ്ഞത്.
നേരത്തെ ഐ.എം.എഫ് പാകിസ്ഥാന് സഹായമായി ലഭിക്കുന്ന പണം അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ വിയോജിപ്പ് അറിയിച്ചത്.
തുടര്‍ന്ന് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് തുടര്‍ച്ചയായ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കുന്നുവെന്നും ഇത് ആഗോള മൂല്യങ്ങളെ പരിഹസിക്കുന്നതാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം പാകിസ്ഥാന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, ഐ.എം.എഫ് ഫണ്ട് വളരെ നിര്‍ണായകമാണ്. ഏപ്രില്‍ 25ന് പാകിസ്ഥാന്റെ മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരം 15.25 ബില്യണ്‍ ഡോളറായിരുന്നു. 2023ല്‍ പണപ്പെരുപ്പം 35 ശതമാനത്തിലധികമായതിനാല്‍, ഒമ്പത് മാസത്തേക്ക് ഐ.എം.എഫില്‍ നിന്ന് മൂന്ന് ബില്യണ്‍ ഡോളറിന്റെ അടിയന്തര ധനസഹായം പാകിസ്ഥാന്‍ ലഭിച്ചിരുന്നു.
Content Highlight: IMF imposes 11 new conditions on Pakistan for its bailout programme, warns it against risks