എഡിറ്റര്‍
എഡിറ്റര്‍
സംവൃത സിനിമാ ലോകത്തോട് വിട പറയുന്നു
എഡിറ്റര്‍
Thursday 11th October 2012 1:22pm

വിവാഹം അടുത്തതോടെ തന്റെ കരിയറിന് ഫുള്‍സ്റ്റോപ്പിടുകയാണ് സംവൃതാ സുനില്‍. എട്ട് വര്‍ഷം നീണ്ട കരിയറില്‍ ചെറുതും വലുതുമായ നാല്‍പ്പതോളം വേഷങ്ങളില്‍  സംവൃത പ്രേക്ഷക മനസ്സുകളില്‍ ഇടം പിടിച്ചിരുന്നു.

സംവൃതയെ സിനിമാ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്ന ലാല്‍ ജോസിന്റെ സിനിമയില്‍ തന്നെയാണ് സംവൃത അവസാനമായി അഭിനയിക്കുന്നതെന്നത് യാദൃശ്ചികം. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ അയാളും ഞാനും തമ്മില്‍’ ചിത്രീകരണം പൂര്‍ത്തിയതായി. സംവൃത നായികയാകുന്ന 101 വെഡ്ഡിങ് റിലീസിന് തയ്യാറായിരിക്കുകയാണ്.

Ads By Google

സിനിമകളുടെ തിരക്കില്‍ നിന്നും വിവാഹത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയിരിക്കുകയാണ് സംവൃത. നവംബര്‍ ഒന്നിനാണ് വിവാഹം.

സിനിമാലോകത്തോട് വിട പറയുന്നത് ഏറെ വിഷമകരമായിരുന്നെന്നാണ് താരം പറയുന്നത്. ലാല്‍ ജോസിന്റെ സിനിമയിലൂടെ തന്നെ കരിയര്‍ അവസാനിപ്പിക്കുന്നത് ഏറെ യാദൃശ്ചികമാണെന്നും സംവൃത പറയുന്നു.

സിനിമാ ലോകത്ത് നിന്നും വിടപറയുമ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുക ‘സെലിബ്രിറ്റി’യായി തുടരാന്‍ കഴിയില്ല എന്നതാണെന്നും സംവൃത പറയുന്നു. എന്നാല്‍ മനോഹരമായ ജീവിതം തന്നെ കാത്തിരിക്കുന്നുണ്ടെന്ന് ഓര്‍ക്കുമ്പോള്‍ ആ വേദനകളെല്ലാം ഇല്ലാതാകുന്നെന്നും മലയാളികളുടെ പ്രിയപ്പെട്ട താരം പറയുന്നു.

Advertisement