എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ തിരിച്ച് വരും; ശ്രുതി ഹാസന്‍
എഡിറ്റര്‍
Sunday 3rd November 2013 1:51am

sruthihassan

കോളിവുഡില്‍ നിന്ന് വിട്ട് ബോളിവുഡിലെ തിരക്കിലേക്ക് ഊളിയിട്ട് കഴിഞ്ഞു ശ്രുതി ഹാസന്‍. തുടര്‍ച്ചയായ രണ്ട വിജയചിത്രങ്ങള്‍ സമ്മാനിച്ച(രാമയ്യ വസ്താവയ്യ, ഡി-ഡെ) തിരക്കുകളിലാണ്  ശ്രുതി.

ശ്രുതിയെ സംബന്ധിച്ചിടത്തോളം അച്ഛന്റെ നിഴലില്‍ നിന്ന് പുറത്ത് കടന്ന് സ്വന്തമായൊരു വ്യക്തിത്വം രേഖപ്പെടുത്താന്‍ കഴിഞ്ഞ വര്‍ഷമാണ് 2013. ബോളിവുഡിലെ തിരക്കുകള്‍ കാരണം സുന്ദരിയുടെ നാട്ടിലേക്കുള്ള വരവ് കുറവാണ്.

കോളിവുഡിനെ ഉപേക്ഷിച്ച് പൂര്‍ണ്ണമായും ബോളിവുഡിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യത്തിന് ശ്രുതിയുടെ മറുപടി ഇങ്ങിനെ.     ‘ഹിന്ദി സിനിമ, തമിഴ് സിനിമ, തെലുങ്കു സിനിമ എന്നിങ്ങനെ വേര്‍തിരിച്ച് കാണുന്നതിനോട് എനിക്ക് യോജിപ്പില്ല.

എല്ലാം പൊതുവായി ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമാണ്. അതിന്റെ ഒരു ഭാഗമാവാനാണ് എനിക്കിഷ്ടം. ബോളിവുഡിലാണ് ഞാനെന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. അതിനു ശേഷമാണ് ഏഴാം അറിവില്‍ അഭിനയിച്ചത്.

തിരക്ക് കാരണം ഇടക്കിടെ ചെന്നെയില്‍ വന്ന് പോവാന്‍ എനിക്ക് കഴിയുന്നില്ല. എന്നാല്‍ ഹൃദയം കൊണ്ട് ഞാനെന്നും ഒരു ചെന്നൈക്കാരി ആയിരിക്കും. അടുത്തുതന്നെ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. പാട്ടുകാരിയായ നടി പറഞ്ഞു.

Advertisement