പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ല; സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഐ.ജി ശ്രീജിത്ത്
Sabarimala women entry
പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ല; സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഐ.ജി ശ്രീജിത്ത്
ന്യൂസ് ഡെസ്‌ക്
Friday, 19th October 2018, 12:05 pm

പമ്പ: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി ഐ.ജി ശ്രീജിത്ത്. പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും യുവതികള്‍ക്ക് ഹെല്‍മറ്റ് നല്‍കിയത് ചട്ടലംഘനമല്ലെന്നും ശ്രീജിത്ത് പറഞ്ഞു.

നേരത്തെ ശബരിമലയിലേക്ക് പോയ യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

“പൊലീസിന്റെ സന്നാഹങ്ങളുമായാണ് യുവതികള്‍ മല കയറിയിരിക്കുന്നത്. ഗുരുതരമായ തെറ്റാണ് ഐ.ജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പൊലീസ് ആക്ഷന്‍ സെക്ഷന്‍ 43 ഐ.ജി ശ്രീജിത്തിന് അറിയില്ലെന്നാണോ?”- സുരേന്ദ്രന്‍ പറഞ്ഞു.

ALSO READ: ഇതുവരെ സംയമനം പാലിച്ചു, ഇനി നിയമം കയ്യിലെടുക്കും; ഭീഷണിയുമായി കെ. സുരേന്ദ്രന്‍

പൊലീസിന്റെ വേഷങ്ങളോ ചിഹ്നങ്ങളോ ആയുധങ്ങളോ മറ്റാര്‍ക്കും കൈമാറാന്‍ പാടില്ലെന്നാണ് സെക്ഷന്‍ 43 ല്‍ പറഞ്ഞിരിക്കുന്നത്. പൊലീസിന്റെ വേഷവും ഷീല്‍ഡും ശബരിമലയുടെ ആചാരലംഘനത്തിന് ഇറങ്ങിപ്പുറപ്പെട്ട യുവതികള്‍ക്ക് നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നടപ്പന്തല്‍ വരെയെത്തിയ യുവതികള്‍ പൊലീസ് സംരക്ഷണയില്‍ പമ്പയില്‍ തിരിച്ചെത്തി.

WATCH THIS VIDEO: