തിരുവനന്തപുരം: രാജ്ഭവനില്‍ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി കൃഷിവകുപ്പ് റദ്ദാക്കി. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കണമെന്നും രാജ്ഭവന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൃഷി വകുപ്പ് പരിപാടി റദ്ദാക്കിയത്.

അത്തരം ചടങ്ങുകള്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. പരിപാടി നടത്തണമെങ്കില്‍ ദീപം തെളിയിക്കലും പുഷ്പാര്‍ച്ചനയും നിര്‍ബന്ധമാണെന്ന് രാജ്ഭവന്‍ അറിയിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് രാജ്ഭവന്‍ കൃഷിവകുപ്പിനെ ഇക്കാര്യം അറിയിച്ചത്. പിന്നാലെ ഒരു കാരണവശാലും സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ കഴിയില്ലെന്ന് ഓഫീസ് മറുപടി നല്‍കി. ഇതോടുകൂടി രാജ് ഭവനില്‍ നടത്തേണ്ട പരിപാടി റദ്ദ് ചെയ്ത് സെക്രട്ടറിയേറ്റില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ ആര്‍.എസ്.എസ് സൈദ്ധാന്തികനെ കൊണ്ടുവന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരു പ്രഭാഷണം നടത്തിയിരുന്നു. വിഷയം വിവാദങ്ങള്‍ സൃഷ്ടിക്കുകയും പിന്നാലെ മുഖ്യമന്ത്രി ഉള്‍പ്പെടെ വിഷയത്തില്‍ അഭിപ്രായം പറയുകയും ചെയ്തിരുന്നു.
Content Highlight: If you want to hold a program, you have to offer flowers to the Bharatamba picture; Agriculture Department cancels Environment Day celebration program to be held at Raj Bhavan