ക്രമസമാധാന പ്രശ്‌നം പറഞ്ഞ് നിസ്‌കരിക്കാന്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനാവില്ല; പറ്റില്ലെങ്കില്‍ രാജിവെച്ച് പോകൂ; എസ്.പിയോടും മജിസ്‌ട്രേറ്റിനോടും കോടതി
പ്രയാഗ്‌രാജ്: സംഭാല്‍ ജില്ലയിലെ ഒരു പള്ളിയില്‍ പ്രാര്‍ത്ഥന നടത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ് തള്ളി അലഹബാദ് ഹൈക്കോടതി.
ക്രമസമാധാന പ്രശ്‌നം ആരോപിച്ച് റമദാന്‍ മാസത്തില്‍ പള്ളിയില്‍ എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയ ഉത്തരവാണ് കോടതി തള്ളിയത്.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഭയന്ന് ആളുകളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ അതുല്‍ ശ്രീധരനും സിദ്ധാര്‍ത്ഥ് നന്ദനും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
ആരാധനാ സൗകര്യങ്ങള്‍ ഒരുക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണെന്നും ഏത് സാഹചര്യത്തിലും നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നും കോടതി വ്യക്തമാക്കി.
റമദാന്‍ മാസത്തില്‍ കൂടുതല്‍ വിശ്വാസികള്‍ ഒത്തുകൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 20 പേര്‍ക്ക് മാത്രമേ നമസ്‌കാരം നടത്താന്‍ അധികാരികള്‍ അനുമതി നല്‍കിയിരുന്നുള്ളൂവെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.