കോണ്‍ഗ്രസ് കെ.സി.ആറിന്റെ എ.ഐ പ്രതിമ നിര്‍മിക്കാനുള്ള തിരക്കിലാണെന്നും
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന ഒരേയൊരു പാര്‍ട്ടി ബി.ജെ.പിയാണെന്നും സഞ്ജയ് കൂട്ടിചേര്‍ത്തു.
തെലങ്കാന റൈസിങ് സമ്മിറ്റിന് മുന്നോടിയായി ലോകോത്തര ശ്രദ്ധയാകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പേരിടല്‍ എന്നാണ് തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ്് നേതാവുമായ രേവന്ത് റെഡ്ഡിയുടെ വാദം.
തെലങ്കാനയുടെ തലസ്ഥാന നഗരമായ ഹൈദരാബാദിലെ യു.എസ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിന് മുന്നിലൂടെ കടന്ന് പോവുന്ന റോഡിന് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കുന്നതിലൂടെ ഇതൊരു ചരിത്ര സംഭവമാകുമെന്ന കണക്കൂകൂട്ടലിലാണ് തെലങ്കാന സര്‍ക്കാര്‍.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും യു.എസ് എംബസിയേയും വിവരം അറിയിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇതിന് പുറമെ മറ്റു പല റോഡുകള്‍ക്കും പേര് നല്‍കാനുള്ള പദ്ധതിയും സര്‍ക്കാരിനുണ്ട്. ഗൂഗിള്‍ ‘സ്ട്രീറ്റ്’,’മെക്രൈസോഫ്റ്റ് റോഡ്’, വിപ്രോ ജങ്ഷന്‍ എന്നിവയൊക്കെയാണ് പരിഗണനയിലുള്ള മറ്റു പ്രധാന പേരുകള്‍.